ഉഡുപ്പിയില്‍ കാനറാ ബാങ്കിന്റെ എ.ടി.എം കൗണ്ടര്‍ കുത്തിതുറന്ന് കവര്‍ച്ചക്ക് ശ്രമിച്ച 19കാരന്‍ അറസ്റ്റില്‍
ഉഡുപ്പി: ഉഡുപ്പിയില്‍ കാനറാ ബാങ്കിന്റെ എ.ടി.എം കൗണ്ടര്‍ കുത്തിതുറന്ന് കവര്‍ച്ചക്ക് ശ്രമിച്ച 19കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയനഗര ജില്ലയിലെ ബെന്നേക്കല്ലു കെലഗിന സര്‍ക്കിളില്‍ താമസിക്കുന്ന ഹനുമന്തയെ(19)യാണ് അറസ്റ്റ് ചെയ്ത്. ഉഡുപ്പിയിലെ അംബഗിലു-പെരമ്പള്ളി ക്രോസ് റോഡില്‍ സ്ഥിതി ചെയ്യുന്ന കാനറ ബാങ്കിന്റെ എടിഎം കൗണ്ടര്‍ കുത്തിത്തുറക്കാനാണ് ശ്രമം നടന്നത്. മംഗളൂരുവിലെയും ഉഡുപ്പിയിലെയും കാനറ ബാങ്കിന്റെ എടിഎമ്മുകളില്‍ പണം നിറയ്ക്കുന്ന ഇലക്ട്രോണിക് പേയ്‌മെന്റ് സര്‍വീസസ് ജനറല്‍ മാനേജര്‍ സൈമണ്‍ ഡിസൂസയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പേരമ്പള്ളി ക്രോസ് റോഡിലെ […]

ഉഡുപ്പി: ഉഡുപ്പിയില്‍ കാനറാ ബാങ്കിന്റെ എ.ടി.എം കൗണ്ടര്‍ കുത്തിതുറന്ന് കവര്‍ച്ചക്ക് ശ്രമിച്ച 19കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയനഗര ജില്ലയിലെ ബെന്നേക്കല്ലു കെലഗിന സര്‍ക്കിളില്‍ താമസിക്കുന്ന ഹനുമന്തയെ(19)യാണ് അറസ്റ്റ് ചെയ്ത്. ഉഡുപ്പിയിലെ അംബഗിലു-പെരമ്പള്ളി ക്രോസ് റോഡില്‍ സ്ഥിതി ചെയ്യുന്ന കാനറ ബാങ്കിന്റെ എടിഎം കൗണ്ടര്‍ കുത്തിത്തുറക്കാനാണ് ശ്രമം നടന്നത്.
മംഗളൂരുവിലെയും ഉഡുപ്പിയിലെയും കാനറ ബാങ്കിന്റെ എടിഎമ്മുകളില്‍ പണം നിറയ്ക്കുന്ന ഇലക്ട്രോണിക് പേയ്‌മെന്റ് സര്‍വീസസ് ജനറല്‍ മാനേജര്‍ സൈമണ്‍ ഡിസൂസയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പേരമ്പള്ളി ക്രോസ് റോഡിലെ കാനറ ബാങ്ക് എടിഎമ്മില്‍ പണം നിറയ്ക്കാന്‍ പോയ ജീവനക്കാര്‍ എടിഎം കൗണ്ടറിന്റെ ലോക്കര്‍ വാതില്‍ തുറന്ന് കിടക്കുന്നതും ആരോ തകര്‍ക്കാന്‍ ശ്രമിക്കുന്നതും കണ്ടു. ഇവര്‍ മോഷ്ടാവിനെ പിടിച്ചുവെക്കുകയും വിവരമറിഞ്ഞെത്തിയ ഉഡുപ്പി പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. എസ്പി വിഷ്ണുവര്‍ധന്റെ നിര്‍ദേശപ്രകാരം അഡീഷണല്‍ എസ്പി സിദ്ധലിംഗപ്പ, ഡിവൈഎസ്പി സുധാകര്‍ സദാനന്ദ നായിക് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സിറ്റി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരായ പ്രമോദ് കുമാര്‍, മഹേഷ് ടിഎം, വാസപ്പ നായിക്, വിജയ്, ജീവനക്കാരായ സതീഷ്, കിരണ്‍, സന്തോഷ് റാത്തോഡ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.