നാല് വര്‍ഷത്തിനിടെ കേരളത്തില്‍ നിന്ന് പിടിച്ചത് 616 കോടിയുടെ 18 ക്വിന്റലിലേറെ സ്വര്‍ണം; കേരളത്തില്‍ സ്വര്‍ണക്കടത്ത് വര്‍ധിച്ചതായി കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍

ന്യൂഡെല്‍ഹി: നാല് വര്‍ഷത്തിനിടെ കേരളത്തില്‍ നിന്ന് 18 ക്വിന്റലിലേറെ സ്വര്‍ണം പിടിച്ചെടുത്തതായി റിപോര്‍ട്ട്. 2016-20 കാലയളവില്‍ കേരളത്തില്‍ നിന്ന് 616 കോടി രൂപ വിലമതിക്കുന്ന 1820.234 കിലോ സ്വര്‍ണം പിടികൂടിയതായി കേന്ദ്ര ധന സഹമന്ത്രി പങ്കജ് ചൗധരി പാര്‍ലമെന്റില്‍ പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് 3166 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 904 പേര്‍ അറസ്റ്റിലാകുകയും ചെയ്തു. കോണ്‍ഗ്രസ് അംഗം കൊടിക്കുന്നില്‍ സുരേഷിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. കേരളത്തില്‍ സ്വര്‍ണക്കടത്ത് വര്‍ധിച്ചതായി കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

ന്യൂഡെല്‍ഹി: നാല് വര്‍ഷത്തിനിടെ കേരളത്തില്‍ നിന്ന് 18 ക്വിന്റലിലേറെ സ്വര്‍ണം പിടിച്ചെടുത്തതായി റിപോര്‍ട്ട്. 2016-20 കാലയളവില്‍ കേരളത്തില്‍ നിന്ന് 616 കോടി രൂപ വിലമതിക്കുന്ന 1820.234 കിലോ സ്വര്‍ണം പിടികൂടിയതായി കേന്ദ്ര ധന സഹമന്ത്രി പങ്കജ് ചൗധരി പാര്‍ലമെന്റില്‍ പറഞ്ഞു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് 3166 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 904 പേര്‍ അറസ്റ്റിലാകുകയും ചെയ്തു. കോണ്‍ഗ്രസ് അംഗം കൊടിക്കുന്നില്‍ സുരേഷിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. കേരളത്തില്‍ സ്വര്‍ണക്കടത്ത് വര്‍ധിച്ചതായി കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

Related Articles
Next Story
Share it