ലോറിയില്‍ പലചരക്ക് സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 18000 പാക്കറ്റ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

കാസര്‍കോട്: ലോറിയില്‍ പലചരക്ക് സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 18000 പാക്കറ്റ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം. കര്‍ണാടകയില്‍ നിന്ന് വ്യാപകമായി, പലചരക്ക് സാധനങ്ങള്‍ക്കിടയില്‍ ലഹരി വസ്തുക്കള്‍ കടത്തുന്നുണ്ടെന്ന് കാസര്‍കോട് ഡി.വൈ.എസ്.പി. പി.പി.സദാനന്ദന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.വി. ബാബുവിന് വിവരം കൈമാറുകയായിരുന്നു. ഉച്ചയോടെ കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്.ഐ. കെ.ഷാജു, എസ്.ഐ. ഷേക്ക് അബ്ദുല്‍ റസാക്ക്, സിവില്‍ പോലീസ് ഓഫീസര്‍ പി.ടി. ജയിംസ് എന്നിവര്‍ മൊഗ്രാല്‍പുത്തുര്‍ ദേശീയ പാതയില്‍ കാത്ത് നില്‍ക്കുന്നതിനിടയില്‍ […]

കാസര്‍കോട്: ലോറിയില്‍ പലചരക്ക് സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 18000 പാക്കറ്റ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം. കര്‍ണാടകയില്‍ നിന്ന് വ്യാപകമായി, പലചരക്ക് സാധനങ്ങള്‍ക്കിടയില്‍ ലഹരി വസ്തുക്കള്‍ കടത്തുന്നുണ്ടെന്ന് കാസര്‍കോട് ഡി.വൈ.എസ്.പി. പി.പി.സദാനന്ദന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.വി. ബാബുവിന് വിവരം കൈമാറുകയായിരുന്നു. ഉച്ചയോടെ കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്.ഐ. കെ.ഷാജു, എസ്.ഐ. ഷേക്ക് അബ്ദുല്‍ റസാക്ക്, സിവില്‍ പോലീസ് ഓഫീസര്‍ പി.ടി. ജയിംസ് എന്നിവര്‍ മൊഗ്രാല്‍പുത്തുര്‍ ദേശീയ പാതയില്‍ കാത്ത് നില്‍ക്കുന്നതിനിടയില്‍ മംഗളൂരുവില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കെ.എല്‍.14.ജി. 8053 നമ്പര്‍ ലോറി കൈ കാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അതിവേഗതയില്‍ ഓടിച്ച് പോവുകയായിരുന്നു. ഇവരെ പിന്തുടര്‍ന്ന് നഗരത്തില്‍ എത്തിയപ്പോഴാണ് പിടികൂടിയത്. പല ചരക്ക് സാധനങ്ങള്‍ക്കടിയില്‍ പ്ലാസ്റ്റിക്ക് ചാക്കില്‍ സൂക്ഷിച്ച നിലയിലായിരുന്നു പുകയില. 60 എണ്ണം ഉള്‍ക്കൊള്ളുന്ന 300 വലിയ പാക്കറ്റുകള്‍ ഉള്‍ക്കൊള്ളുന്ന പുകയില ഉല്‍പന്നങ്ങളാണ് ഉണ്ടായിരുന്നത്. ഡ്രൈവറടക്കം മൂന്ന് പേരേ കസ്റ്റഡിയിലെടുത്തു.

Related Articles
Next Story
Share it