പഞ്ചായത്ത് പ്രസിഡണ്ടിന്റെ ബുള്ളറ്റ് കവര്‍ന്ന കേസില്‍ 18കാരന്‍ റിമാണ്ടില്‍

ബേക്കല്‍: പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്റെ ബുള്ളറ്റ് കവര്‍ച്ച ചെയ്ത കേസില്‍ അറസ്റ്റിലായ പതിനെട്ടുകാരനെ കോടതി റിമാണ്ട് ചെയ്തു. കര്‍ണാടക ഷിമോഗ സ്വദേശി പുനീതിനെ(18)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തത്. കേസില്‍ അറസ്റ്റിലായ മറ്റൊരു പ്രതിയായ പതിനാറുകാരനെ കാസര്‍കോട് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. പതിനാറുകാരനെ കോടതി നിര്‍ദ്ദേശപ്രകാരം പരവനടുക്കം ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.കര്‍ണാടകയിലെ ഷിമോഗയില്‍ നിന്നാണ് രണ്ട് പ്രതികളെയും പൊലീസ് പിടികൂടിയത്. ഡിസംബര്‍ 27ന് രാത്രി കുമാരന്‍ പള്ളിക്കര […]

ബേക്കല്‍: പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്റെ ബുള്ളറ്റ് കവര്‍ച്ച ചെയ്ത കേസില്‍ അറസ്റ്റിലായ പതിനെട്ടുകാരനെ കോടതി റിമാണ്ട് ചെയ്തു. കര്‍ണാടക ഷിമോഗ സ്വദേശി പുനീതിനെ(18)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തത്. കേസില്‍ അറസ്റ്റിലായ മറ്റൊരു പ്രതിയായ പതിനാറുകാരനെ കാസര്‍കോട് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. പതിനാറുകാരനെ കോടതി നിര്‍ദ്ദേശപ്രകാരം പരവനടുക്കം ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.
കര്‍ണാടകയിലെ ഷിമോഗയില്‍ നിന്നാണ് രണ്ട് പ്രതികളെയും പൊലീസ് പിടികൂടിയത്. ഡിസംബര്‍ 27ന് രാത്രി കുമാരന്‍ പള്ളിക്കര പഞ്ചായത്ത് ഓഫീസിന് സമീപം ബുള്ളറ്റ് നിര്‍ത്തിയിട്ടതായിരുന്നു. ബേക്കല്‍ ബീച്ച് ഫെസ്റ്റിന്റെ തിരക്കായതിനാല്‍ കുമാരന്‍ രണ്ടുദിവസം പഞ്ചായത്തിന്റെ വാഹനമാണ് ഉപയോഗിച്ചത്. 29ന് രാത്രി ബുള്ളറ്റ് എടുക്കാനായി പോയപ്പോഴാണ് മോഷണം പോയെന്ന് വ്യക്തമായത്. തുടര്‍ന്ന് കുമാരന്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാര്‍, ഇന്‍സ്പെക്ടര്‍ യു.പി വിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു. ഡി.വൈ.എസ്.പിയുടെയും സി.ഐയുടെയും നിര്‍ദ്ദേശപ്രകാരം എസ്.ഐ കെ.എം ജോണ്‍, എ.എസ്.ഐ കുഞ്ഞികൃഷ്ണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുധീര്‍ ബാബു, പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ജനുവരി മൂന്നിനാണ് പൊലീസ് സംഘം ഷിമോഗയിലെത്തിയത്. മോഷ്ടിച്ച ബുള്ളറ്റ് കഴിഞ്ഞ ദിവസം ഉച്ചയോടെ മറ്റൊരാള്‍ക്ക് വില്‍പ്പന നടത്തുമ്പോഴാണ് രണ്ടുപേരും പൊലീസ് പിടിയിലായത്
പൊലീസ് വാഹനം കുറുകെ നിര്‍ത്തിയപ്പോള്‍ പുനീതും പതിനാറുകാരനും ഓടി. പൊലീസ് സംഘം പിന്തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയാണ് ഇരുവരെയും കീഴ്പ്പെടുത്തിയത്.

Related Articles
Next Story
Share it