കാസര്‍കോട്: വ്യാഴാഴ്ച ജില്ലയില്‍ 176 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 101 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
28118 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 26716 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 1124 പേരാണ് ചികിത്സയിലുള്ളത്. മരണം 282 ആയി.
വീടുകളില്‍ 7141 പേരും സ്ഥാപനങ്ങളില്‍ 370 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7511 പേരാണ്. പുതിയതായി 561 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1894 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 518 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 574 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 72 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 103 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-11
ബളാല്‍-14
ബേഡഡുക്ക-7
ബെള്ളൂര്‍-1
ചെമ്മനാട്-9
ചെങ്കള-1
ചെറുവത്തൂര്‍-3
ദേലംമ്പാടി-1
ഈസ്റ്റ് എളേരി-3
കാഞ്ഞങ്ങാട്-14
കാസര്‍കോട്-4
കയ്യൂര്‍ ചീമേനി-20
കിനാനൂര്‍ കരിന്തളം-6
കോടോം ബേളൂര്‍-3
കുമ്പള-2
കുറ്റിക്കോല്‍-4
മടിക്കൈ-4
മംഗല്പാടി-1
മുളിയാര്‍-1
നീലേശ്വരം-4
പൈവളിഗ-2
പള്ളിക്കര-3
പനത്തടി-12
പിലിക്കോട്-6
പുത്തിഗെ-2
തൃക്കരിപ്പൂര്‍8
ഉദുമ-23
വെസ്റ്റ് എളേരി-4
ഇതര ജില്ല
വഴിയ്യൂര്-1
മെപ്പയ്യൂര്-1
അര്‍പ്പൂക്കര-1
ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
ബളാല്‍-1
ബേഡഡുക്ക-6
ബെളളൂര്‍-1
ചെങ്കള-1
ചെറുവത്തൂര്‍-1
ദേലംമ്പാടി-1
കാഞ്ഞങ്ങാട്-4
കാസര്‍കോട്-2
കോടോംബേളൂര്‍-2
കുറ്റിക്കോല്‍-39
മധൂര്‍-1
മടിക്കൈ-3
മംഗല്പാടി-1
മൊഗ്രാല്‍ പൂത്തൂര്‍-1
നീലേശ്വരം-1
പള്ളിക്കര-4
പനത്തടി-19
പിലിക്കോട്-5
തലശ്ശരി-1
തൃക്കരിപ്പൂര്‍-2
ഉദുമ-6