പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയം മൂലം ബൈന്തൂരില്‍ പതിനേഴുകാരനായ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

കുന്താപുരം: ബൈന്തൂരില്‍ പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയം മൂലം പതിനേഴുകാരനായ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ബൈന്തൂര്‍ ടാഗര്‍സെ ഗ്രാമത്തിലെ ബേബി ഷെഡ്ത്തിയുടെ മകന്‍ സുധീപാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. ബൈന്തൂര്‍ പ്രി-യൂണിവേഴ്‌സിറ്റി കോളേജില്‍ ഒന്നാം പി.യുക്ക് പഠിക്കുകയായിരുന്ന സുധീപ് പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയം മൂലമാണ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. സുധീപിന്റെ മരണവുമായി ബന്ധപ്പെട്ട് ബൈന്തൂര്‍ പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it