സംസ്ഥാനത്ത് 164 സഹകരണ സംഘങ്ങള്‍ പ്രതിസന്ധിയില്‍; ഞെട്ടിക്കുന്ന കണക്ക് നിയമസഭയില്‍ വെളിപ്പെടുത്തിയത് മന്ത്രി വാസവന്‍

തിരുവനന്തപുരം: കാലാവധി കഴിഞ്ഞിട്ടും നിക്ഷേപം തിരികെ നല്‍കാന്‍ കഴിയാത്ത 164 സഹകരണ സംഘങ്ങള്‍ സംസ്ഥാനത്ത് ഉണ്ടെന്ന് നിയമസഭയില്‍ മന്ത്രി. ചെറിയ തുക മുതല്‍ വന്‍ തുകയ്ക്ക് വരെ നിക്ഷേപങ്ങള്‍ സ്വീകരിച്ച ഇത്തരം സ്ഥാപനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലായതോടെ നൂറ് കണക്കിന് നിക്ഷേപകരാണ് പ്രതിസന്ധിയിലായത്. കരുവന്നൂര്‍ ബാങ്കില്‍ 30 ലക്ഷം നിക്ഷേപിച്ചിട്ടും ചികിത്സയ്ക്ക് പണം കിട്ടാതെ മരിച്ച ഫിലോമിനയുടെ ദുരിത കഥ പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതിസന്ധിയിലായ സഹകരണ സംഘങ്ങളുടെ ഞെട്ടിക്കുന്ന കണക്ക് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ […]

തിരുവനന്തപുരം: കാലാവധി കഴിഞ്ഞിട്ടും നിക്ഷേപം തിരികെ നല്‍കാന്‍ കഴിയാത്ത 164 സഹകരണ സംഘങ്ങള്‍ സംസ്ഥാനത്ത് ഉണ്ടെന്ന് നിയമസഭയില്‍ മന്ത്രി.
ചെറിയ തുക മുതല്‍ വന്‍ തുകയ്ക്ക് വരെ നിക്ഷേപങ്ങള്‍ സ്വീകരിച്ച ഇത്തരം സ്ഥാപനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലായതോടെ നൂറ് കണക്കിന് നിക്ഷേപകരാണ് പ്രതിസന്ധിയിലായത്. കരുവന്നൂര്‍ ബാങ്കില്‍ 30 ലക്ഷം നിക്ഷേപിച്ചിട്ടും ചികിത്സയ്ക്ക് പണം കിട്ടാതെ മരിച്ച ഫിലോമിനയുടെ ദുരിത കഥ പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതിസന്ധിയിലായ സഹകരണ സംഘങ്ങളുടെ ഞെട്ടിക്കുന്ന കണക്ക് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിയമസഭയില്‍ വെളിപ്പെടുത്തിയത്.
കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 14 ജില്ലകളിലായി 164 സംഘങ്ങള്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് മന്ത്രി അറിയിച്ചു.
കാലാവധി പൂര്‍ത്തിയായ നിക്ഷേപ തുക പോലും തിരിച്ച് കൊടുക്കാന്‍ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നില്ല.
ഏറ്റവും അധികം സംഘങ്ങളുള്ളത് തിരുവനന്തപുരത്താണ്. 100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല സര്‍വീസ് സഹകരണ ബാങ്ക് അടക്കം 37 സംഘങ്ങള്‍ തലസ്ഥാന ജില്ലയില്‍ മാത്രം ഉണ്ടെന്നാണ് സഹകരണ വകുപ്പിന്റെ കണക്ക്. 2018ലെ നിക്ഷേപ ഗ്യാരണ്ടി സ്‌കീം അനുസരിച്ച് നിക്ഷേപകര്‍ക്ക് രണ്ട് ലക്ഷം രൂപ വരെയാണ് നിലവില്‍ സുരക്ഷ. ഈ പരിധി അഞ്ച് ലക്ഷം രൂപ വരെ ആക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

Related Articles
Next Story
Share it