16കാരിയെ പീഡിപ്പിച്ച കേസ്: വിവരം മറച്ചുവെച്ചതിന് രക്ഷിതാക്കള്‍ അറസ്റ്റില്‍

കാസര്‍കോട്: ഉളിയത്തടുക്ക ഭാഗത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പതിനാറുകാരിയെ നിരവധിപേര്‍ പീഡിപ്പിച്ച കേസില്‍ രക്ഷിതാക്കള്‍ അറസ്റ്റിലായി. പീഡന വിവരങ്ങള്‍ അറിഞ്ഞിട്ടും മറച്ചുവെച്ചതിനാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കളായ 46 കാരനേയും 45 കാരിയേയും വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്. പീഡന കേസില്‍ ഒമ്പത് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിക്ക് 14 വയസുള്ളപ്പോള്‍ മുതല്‍ പീഡനം നടന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ പുറത്തുവന്നത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതോടെയാണ് നിരവധി പേര്‍ പീഡിപ്പിച്ചതായുള്ള വിവരം പുറത്തുവന്നത്. തുടര്‍ന്ന് ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. […]

കാസര്‍കോട്: ഉളിയത്തടുക്ക ഭാഗത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പതിനാറുകാരിയെ നിരവധിപേര്‍ പീഡിപ്പിച്ച കേസില്‍ രക്ഷിതാക്കള്‍ അറസ്റ്റിലായി.
പീഡന വിവരങ്ങള്‍ അറിഞ്ഞിട്ടും മറച്ചുവെച്ചതിനാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കളായ 46 കാരനേയും 45 കാരിയേയും വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്. പീഡന കേസില്‍ ഒമ്പത് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പെണ്‍കുട്ടിക്ക് 14 വയസുള്ളപ്പോള്‍ മുതല്‍ പീഡനം നടന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ പുറത്തുവന്നത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതോടെയാണ് നിരവധി പേര്‍ പീഡിപ്പിച്ചതായുള്ള വിവരം പുറത്തുവന്നത്.
തുടര്‍ന്ന് ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it