16കാരി ജീവനൊടുക്കിയത് പീഡനത്തില്‍ മനംനൊന്ത്; ബീഹാര്‍ സ്വദേശി അറസ്റ്റില്‍

കാഞ്ഞങ്ങാട്: കര്‍ണാടക സ്വദേശിനിയായ പതിനാറുകാരി വാടകവീട്ടില്‍ തൂങ്ങിമരിച്ചത് പീഡനത്തില്‍ മനം നൊന്താണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ബിഹാര്‍ സ്വദേശിയെ പൊലീസ് അറസ്റ്റു ചെയ്തു. സീതാപാട്ടിയിലെ ശത്രുജന്‍ കുമാറി(22)നെ ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാര്‍, അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റു ചെയ്തത്. അട്ടേങ്ങാനം തട്ടുമ്മലിലെ തേങ്ങ സംസ്‌കരണ ഫാക്ടറിയിലെ ജീവനക്കാരനാണ്. തുംകൂര്‍ സ്വദേശിനിയാണ് ജീവനൊടുക്കിയത്. ഈ മാസം അഞ്ചിനാണ് സംഭവം. ജോലിക്കെത്തിയ അമ്മയുടെ കൂടെ നാട്ടില്‍ നിന്ന് വന്നതായിരുന്നു പതിനാറുകാറി. മരണത്തില്‍ ആദ്യം പൊലീസിനു […]

കാഞ്ഞങ്ങാട്: കര്‍ണാടക സ്വദേശിനിയായ പതിനാറുകാരി വാടകവീട്ടില്‍ തൂങ്ങിമരിച്ചത് പീഡനത്തില്‍ മനം നൊന്താണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ബിഹാര്‍ സ്വദേശിയെ പൊലീസ് അറസ്റ്റു ചെയ്തു. സീതാപാട്ടിയിലെ ശത്രുജന്‍ കുമാറി(22)നെ ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാര്‍, അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റു ചെയ്തത്. അട്ടേങ്ങാനം തട്ടുമ്മലിലെ തേങ്ങ സംസ്‌കരണ ഫാക്ടറിയിലെ ജീവനക്കാരനാണ്. തുംകൂര്‍ സ്വദേശിനിയാണ് ജീവനൊടുക്കിയത്. ഈ മാസം അഞ്ചിനാണ് സംഭവം. ജോലിക്കെത്തിയ അമ്മയുടെ കൂടെ നാട്ടില്‍ നിന്ന് വന്നതായിരുന്നു പതിനാറുകാറി. മരണത്തില്‍ ആദ്യം പൊലീസിനു സംശയമുണ്ടായിരുന്നില്ല. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം നടന്നതായി തെളിഞ്ഞതോടെയാണ് അന്വേഷണം തുടങ്ങിയത്. പെണ്‍കുട്ടി ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. അമ്മയുടെ ഫോണിലേക്ക് വിളിച്ച് ആരെങ്കിലും പെണ്‍കുട്ടിയുമായി സംസാരിക്കാറുണ്ടോയെന്ന് പരിശോധിച്ചപ്പോഴാണ് ശത്രുജന്‍ പതിവായി വിളിക്കാറുണ്ടെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് കൊവിഡ് വാക്‌സിനെടുക്കുന്നതായി ബന്ധപ്പെട്ടാണ് ഫോണ്‍ നമ്പര്‍ ലഭിച്ചത്. ഈ ഫോണിലേക്ക് വിളിച്ചാണ് സൗഹൃദമുണ്ടാക്കി പെണ്‍കുട്ടിയുമായി അടുത്തത്. അറസ്റ്റിലായ ശത്രുജനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

Related Articles
Next Story
Share it