കലബുര്‍ഗിയില്‍ 15കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പോണ്‍വീഡിയോക്ക് അടിമയായ പതിനാറുകാരന്‍ അറസ്റ്റില്‍
കലബുര്‍ഗി: കലബുര്‍ഗി ജില്ലയില്‍ പതിനഞ്ചുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 16 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ കുട്ടി പോണ്‍ വീഡിയോക്ക്അടിമയാണെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. കലബുര്‍ഗി പൊലീസ് സൂപ്രണ്ട് ഇഷ പന്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിക്കുകയും പതിനാറുകാരനാണ് പ്രതിയെന്ന് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതി പെണ്‍കുട്ടിയെ കരിമ്പ് തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ലൈംഗികമായി […]

കലബുര്‍ഗി: കലബുര്‍ഗി ജില്ലയില്‍ പതിനഞ്ചുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 16 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ കുട്ടി പോണ്‍ വീഡിയോക്ക്അടിമയാണെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. കലബുര്‍ഗി പൊലീസ് സൂപ്രണ്ട് ഇഷ പന്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിക്കുകയും പതിനാറുകാരനാണ് പ്രതിയെന്ന് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതി പെണ്‍കുട്ടിയെ കരിമ്പ് തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വലിയ കല്ലുകൊണ്ട് നെഞ്ച് തകര്‍ക്കുകയും ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൃത്യത്തിന് ശേഷം കുട്ടി ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ ശരീരമാസകലം പോറലുകള്‍ ഏറ്റിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഒടുവില്‍ പെണ്‍കുട്ടിയുടെ ചെരുപ്പുകള്‍ കണ്ടെത്തി. പിന്നീട് ഒരു കരിമ്പ് ഫാമിന് സമീപം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ബന്ധുവിന്റെ വീട്ടിലാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പ്രതി പിന്തുടരുകയായിരുന്നുവെന്നും പീഡനത്തിന് ശേഷം പരാതിപ്പെടുമെന്ന് ഭയന്നാണ് പതിനാറുകാരന്‍ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.