ലൈംഗികപീഡനക്കേസിലെ 16 പ്രതികള്‍ റിമാണ്ടില്‍; പരാതിക്കാരിയായ പെണ്‍കുട്ടിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി

കാസര്‍കോട്: ലൈംഗികപീഡനക്കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴിയാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി രേഖപ്പെടുത്തിയത്. ഈ കേസിലെ 16 പ്രതികളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതി റിമാണ്ട് ചെയ്തിട്ടുണ്ട്. അഛനും മകനും 20 വയസുകാരനും 65 വയസുകാരനും അടക്കമുള്ളവര്‍ കേസില്‍ പ്രതികളാണ്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനത്തില്‍ പാര്‍പ്പിച്ചിരുന്നു. […]

കാസര്‍കോട്: ലൈംഗികപീഡനക്കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴിയാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി രേഖപ്പെടുത്തിയത്. ഈ കേസിലെ 16 പ്രതികളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതി റിമാണ്ട് ചെയ്തിട്ടുണ്ട്. അഛനും മകനും 20 വയസുകാരനും 65 വയസുകാരനും അടക്കമുള്ളവര്‍ കേസില്‍ പ്രതികളാണ്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനത്തില്‍ പാര്‍പ്പിച്ചിരുന്നു. പെണ്‍കുട്ടി ആദ്യം ഒരാളുടെ പേര് മാത്രമാണ് പറഞ്ഞിരുന്നത്. വിശദമായ മൊഴി രേഖപ്പെടുത്തുന്ന അവസരത്തിലാണ് കൂടുതല്‍ ആളുകളുടെ പേരുകള്‍ പുറത്തുവിട്ടത്. വിവിധ ദിവസങ്ങളിലായി 16 പേര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. ഇതോടെ 16 പേര്‍ക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. പിന്നീടാണ് പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കഴിഞ്ഞ ദിവസം ബേഡകം ഇന്‍സ്പെക്ടര്‍ കെ.വി ദാമോദരന്‍, എസ്.ഐ കെ.പി പ്രതീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related Articles
Next Story
Share it