നേത്രാവദി നദിയില്‍ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരന്‍ മുങ്ങിമരിച്ചു

മംഗളൂരു: ബണ്ട്വാള്‍ താലൂക്കിലെ ബിസി റോഡ് ബ്രഹ്‌മരകോട്‌ലുവിന് സമീപം നേത്രാവതി നദിയില്‍ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരന്‍ മുങ്ങിമരിച്ചു. ബിസി റോഡിലെ പര്‍ളിയയിലെ മദ്ദയില്‍ താമസിക്കുന്ന സല്‍മാന്‍ (15) ആണ് മരിച്ചത്. വെള്ളിയാഴ്ച സ്‌കൂളുകള്‍ക്ക് അവധിയായതിനാല്‍ സല്‍മാനും മറ്റ് നാല് കുട്ടികളും നേത്രാവദി നദിയില്‍ കുളിക്കാന്‍ പോയിരുന്നു. നദിയില്‍ നീന്തുന്നതിനിടെ സല്‍മാന്‍ മുങ്ങിമരിക്കുകയായിരുന്നു.ബിസി റോഡിലെ കൈക്കമ്പയിലുള്ള ബെസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് സല്‍മാന്‍. ബണ്ട്വാള്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

മംഗളൂരു: ബണ്ട്വാള്‍ താലൂക്കിലെ ബിസി റോഡ് ബ്രഹ്‌മരകോട്‌ലുവിന് സമീപം നേത്രാവതി നദിയില്‍ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരന്‍ മുങ്ങിമരിച്ചു. ബിസി റോഡിലെ പര്‍ളിയയിലെ മദ്ദയില്‍ താമസിക്കുന്ന സല്‍മാന്‍ (15) ആണ് മരിച്ചത്. വെള്ളിയാഴ്ച സ്‌കൂളുകള്‍ക്ക് അവധിയായതിനാല്‍ സല്‍മാനും മറ്റ് നാല് കുട്ടികളും നേത്രാവദി നദിയില്‍ കുളിക്കാന്‍ പോയിരുന്നു. നദിയില്‍ നീന്തുന്നതിനിടെ സല്‍മാന്‍ മുങ്ങിമരിക്കുകയായിരുന്നു.
ബിസി റോഡിലെ കൈക്കമ്പയിലുള്ള ബെസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് സല്‍മാന്‍. ബണ്ട്വാള്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Related Articles
Next Story
Share it