പതിനഞ്ചുകാരന് ബൈക്കോടിക്കാന്‍ നല്‍കിയ അമ്മക്ക് പൊലീസ് പിഴ ചുമത്തി; പിന്നീട് വിട്ടുകൊടുത്ത ബൈക്ക് വീണ്ടും ഓടിച്ച കുട്ടിക്ക് ദാരുണമരണം, അമ്മക്കെതിരെ കേസ്

മംഗളൂരു: പതിനഞ്ചുകാരന് ബൈക്കോടിക്കാന്‍ നല്‍കിയ അമ്മക്ക് പൊലീസ് പിഴ ചുമത്തുകയും താക്കീത് നല്‍കുകയും ചെയ്തു. ഇനി കുട്ടിക്ക് ഓടിക്കാന്‍ നല്‍കില്ലെന്ന് ഉറപ്പുനല്‍കിയ അമ്മക്ക് പൊലീസ് ബൈക്ക് വിട്ടുകൊടുത്തു. എന്നാല്‍ കുട്ടിക്ക് അമ്മ വീണ്ടും ബൈക്ക് ഓടിക്കാന്‍ നല്‍കി. അതിവേഗത്തില്‍ ബൈക്ക് ഓടിച്ചുപോകുന്നതിനിടെ പതിനഞ്ചുകാരന്‍ അപകടത്തില്‍ മരിച്ചു. ബൈന്ദൂര്‍ ഷിറൂരിലെ ആരോണ്‍ (15) ആണ് മരണപ്പെട്ടത്. ബൈക്ക് റോഡ് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചവീണാണ് ആരോണിന് ദാരുണ മരണം സംഭവിച്ചത്. വ്യാഴാഴ്ച രാവിലെ ഷിറൂരിനടുത്തുള്ള അല്‍വെഗഡ്ഡിലാണ് സംഭവം. […]

മംഗളൂരു: പതിനഞ്ചുകാരന് ബൈക്കോടിക്കാന്‍ നല്‍കിയ അമ്മക്ക് പൊലീസ് പിഴ ചുമത്തുകയും താക്കീത് നല്‍കുകയും ചെയ്തു. ഇനി കുട്ടിക്ക് ഓടിക്കാന്‍ നല്‍കില്ലെന്ന് ഉറപ്പുനല്‍കിയ അമ്മക്ക് പൊലീസ് ബൈക്ക് വിട്ടുകൊടുത്തു. എന്നാല്‍ കുട്ടിക്ക് അമ്മ വീണ്ടും ബൈക്ക് ഓടിക്കാന്‍ നല്‍കി. അതിവേഗത്തില്‍ ബൈക്ക് ഓടിച്ചുപോകുന്നതിനിടെ പതിനഞ്ചുകാരന്‍ അപകടത്തില്‍ മരിച്ചു. ബൈന്ദൂര്‍ ഷിറൂരിലെ ആരോണ്‍ (15) ആണ് മരണപ്പെട്ടത്. ബൈക്ക് റോഡ് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചവീണാണ് ആരോണിന് ദാരുണ മരണം സംഭവിച്ചത്. വ്യാഴാഴ്ച രാവിലെ ഷിറൂരിനടുത്തുള്ള അല്‍വെഗഡ്ഡിലാണ് സംഭവം.
ഡ്രൈവിംഗ് ലൈസന്‍സില്ലാതെ ബൈക്ക് ഓടിച്ച ആരോണിനെ കഴിഞ്ഞയാഴ്ച ബൈന്ദൂര്‍ പൊലീസ് പിടികൂടിയിരുന്നു. ബൈക്ക് കസ്റ്റഡിയിലെടുത്ത പൊലീസ് ആരോണിന്റെ അമ്മയെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും പിഴയടപ്പിച്ച ശേഷം ബൈക്ക് വിട്ടുകൊടുക്കുകയും ചെയ്തു. അമ്മയെ താക്കീത് ചെയ്ത പൊലീസ് നിയമ വ്യവസ്ഥകള്‍ പാലിക്കാന്‍ ഉപദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ആരോണിന് അമ്മ വീണ്ടും ബൈക്കോടിക്കാന്‍ നല്‍കുകയാണുണ്ടായത്. കുട്ടിയുടെ മരണത്തിനുത്തരവാദിയായ അമ്മക്കെതിരെ പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it