ആലപ്പുഴയില്‍ പതിനഞ്ചുകാരനെ കുത്തിക്കൊന്നു; പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം; രണ്ടുപേര്‍ കസ്റ്റഡിയില്‍

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് പതിനഞ്ചുകാരനെ കുത്തിക്കൊലപ്പെടുത്തി. പടയണിവട്ടം പുത്തന്‍ ചന്ത കുറ്റിയില്‍ തെക്കേതില്‍ അമ്പിളി കുമാറിന്റെ മകനും വള്ളികുന്നം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അഭിമന്യു(16)വാണ് വിഷുദിനത്തില്‍ രാത്രി കൊല ചെയ്യപ്പെട്ടത്. ബുധനാഴ്ച രാത്രി 9.45 മണിയോടെ പടയണിവട്ടം ക്ഷേത്രോല്‍സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് വിഷുദിനത്തിലും പ്രശ്നമുണ്ടായത്. അഭിമന്യുവിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. അഭിമന്യുവിനൊപ്പം ഉണ്ടായിരുന്ന ആദര്‍ശ്, കാശി എന്നിവര്‍ക്ക് അക്രമത്തില്‍ ഗുരുതരമായി […]

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് പതിനഞ്ചുകാരനെ കുത്തിക്കൊലപ്പെടുത്തി. പടയണിവട്ടം പുത്തന്‍ ചന്ത കുറ്റിയില്‍ തെക്കേതില്‍ അമ്പിളി കുമാറിന്റെ മകനും വള്ളികുന്നം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അഭിമന്യു(16)വാണ് വിഷുദിനത്തില്‍ രാത്രി കൊല ചെയ്യപ്പെട്ടത്. ബുധനാഴ്ച രാത്രി 9.45 മണിയോടെ പടയണിവട്ടം ക്ഷേത്രോല്‍സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് വിഷുദിനത്തിലും പ്രശ്നമുണ്ടായത്. അഭിമന്യുവിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു.
അഭിമന്യുവിനൊപ്പം ഉണ്ടായിരുന്ന ആദര്‍ശ്, കാശി എന്നിവര്‍ക്ക് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇവര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഗള്‍ഫില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന അമ്പിളി കുമാര്‍ ക്യാന്‍സര്‍ രോഗബാധിതയായ ഭാര്യ ബീനയുടെ ചികില്‍സാര്‍ത്ഥം നാട്ടിലെത്തിയിരുന്നു. കോവിഡ് കാരണം തിരികെപ്പോകാനായില്ല. അനന്തുവാണ് അഭിമന്യുവിന്റെ സഹോദരന്‍. അഭിമന്യുവിന്റെ മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം കറ്റാനത്തുള്ള സ്വകാര്യാസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അതിനിടെ പ്രതിയെന്ന് സംശയിക്കപ്പെടുന്ന സഞ്ജയ് ദത്തിന്റെ പിതാവിനെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോ എന്നതിനെപ്പറ്റി പൊലീസ് വ്യക്തമാക്കിയിട്ടില്ല. പ്രാദേശിക തലത്തില്‍ നിലനിന്ന പ്രശ്നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സൂചനയുണ്ട്.

Related Articles
Next Story
Share it