15 തദ്ദേശ സ്ഥാപനങ്ങൾ കാറ്റഗറി ഡിയിൽ; എയിൽ ബെള്ളൂർ മാത്രം; ജില്ലയുടെ ഒരാഴ്ചത്തെ ശരാശരി ടി.പി.ആർ 13.87

കാസർകോട്: ഒരാഴ്ചത്തെ ശരാശരി കോവിഡ്-19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടി.പി.ആർ) അടിസ്ഥാനത്തിൽ ജില്ലയിലെ 15 തദ്ദേശസ്ഥാപനങ്ങൾ കാറ്റഗറി ഡിയിലും 13 എണ്ണം കാറ്റഗറി സിയിലും 12 എണ്ണംകാറ്റഗറി ബിയിലും ബെള്ളൂർ ഗ്രാമപഞ്ചായത്ത് മാത്രം കാറ്റഗറി എയിലും ഉൾപ്പെടുത്തി. ജില്ലയുടെ ഒരാഴ്ചത്തെശരാശരി ടിപിആർ 13.87 ശതമാനം ആണ്. ജൂലൈ 14 മുതൽ 20 വരെയുള്ള ടിപിആർ ആണ് കണക്കാക്കിയത്. ജില്ലയിൽ ആകെ 34556 കോവിഡ് ടെസ്റ്റ് നടത്തി. അതിൽ 4794 പേർ പോസിറ്റീവായി. കാറ്റഗറി ഡി (15 ശതമാനത്തിന് […]

കാസർകോട്: ഒരാഴ്ചത്തെ ശരാശരി കോവിഡ്-19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടി.പി.ആർ) അടിസ്ഥാനത്തിൽ ജില്ലയിലെ 15 തദ്ദേശസ്ഥാപനങ്ങൾ കാറ്റഗറി ഡിയിലും 13 എണ്ണം കാറ്റഗറി സിയിലും 12 എണ്ണംകാറ്റഗറി ബിയിലും ബെള്ളൂർ ഗ്രാമപഞ്ചായത്ത് മാത്രം കാറ്റഗറി എയിലും ഉൾപ്പെടുത്തി. ജില്ലയുടെ ഒരാഴ്ചത്തെശരാശരി ടിപിആർ 13.87 ശതമാനം ആണ്. ജൂലൈ 14 മുതൽ 20 വരെയുള്ള ടിപിആർ ആണ് കണക്കാക്കിയത്. ജില്ലയിൽ ആകെ 34556 കോവിഡ് ടെസ്റ്റ് നടത്തി. അതിൽ 4794 പേർ പോസിറ്റീവായി.

കാറ്റഗറി ഡി (15 ശതമാനത്തിന് മുകളിൽ)

കയ്യൂർ-ചീമേനി (36.57), മടിക്കൈ (29.83), മൊഗ്രാൽപുത്തൂർ (20.35), ചെമ്മനാട് (19.75), ബളാൽ (18.75), ബേഡഡുക്ക (18.72), തൃക്കരിപ്പൂർ (18.25), കാഞ്ഞങ്ങാട് (17.54), മധൂർ (16.92), നീലേശ്വരം (16.71), ചെങ്കള(16.32), അജാനൂർ (16.02), ദേലംപാടി (15.81), പിലിക്കോട് (15.50), കുറ്റിക്കോൽ (15.47).

കാറ്റഗറി സി (10 മുതൽ 15 ശതമാനം വരെ)

ഉദുമ (14.92), കോടോം-ബേളൂർ (14.90), പള്ളിക്കര (14.24), ചെറുവത്തൂർ (13.28), മംഗൽപാടി (13.12), കിനാനൂർ-കരിന്തളം (12.48), വോർക്കാടി (12.30), മുളിയാർ (12.20), വെസ്റ്റ് എളേരി (11.81), പനത്തടി (11.53), കുമ്പള(11.37), എൻമകജെ (10.83), പുല്ലൂർ-പെരിയ (10.28)

കാറ്റഗറി ബി (5 മുതൽ 10 ശതമാനം വരെ)

ബദിയഡുക്ക (9.31), കാറഡുക്ക (9.29), പടന്ന (8.80), പൈവളിഗെ (8.72), മഞ്ചേശ്വരം (7.97), പുത്തിഗെ (7.75), കള്ളാർ (7.51), വലിയ പറമ്പ (7.33), കാസർകോട് (7.03), മീഞ്ച (6.99), കുമ്പടാജെ (6.73), ഈസ്റ്റ് എളേരി (5.05)

കാറ്റഗറി (5 ശതമാനത്തിൽ താഴെ)

ബെള്ളൂർ (3.01)

Related Articles
Next Story
Share it