സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; 5000 കുട്ടികളെ ഒഴിപ്പിച്ചു

ബംഗളൂരു: ബംഗളൂരുവില്‍ സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. 15 സ്വകാര്യ സ്‌കൂളുകള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഈ സ്‌കൂളുകളില്‍ നിന്ന് 5000ത്തോളം കുട്ടികളെ ഒഴിപ്പിച്ച് വീട്ടിലേക്ക് വിട്ടു. ചില സ്‌കൂളുകള്‍ ഇന്ന് വരേണ്ടെന്ന് നേരത്തെ അറിയിപ്പ് നല്‍കി. ഇന്നലെ അര്‍ധരാത്രിയാണ് ഇ-മെയില്‍ വഴി ഭീഷണി സന്ദേശം വന്നത്. സ്‌കൂളുകളില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ സ്‌കൂളുകളില്‍ എത്തി സ്ഥിതി വിലയിരുത്തി. വ്യത്യസ്തമായ ഐ.പികളില്‍ നിന്നാണ് ഇ മെയില്‍ സന്ദേശം വന്നത്. സന്ദേശങ്ങളുടെ ഉറവിടം തേടി […]

ബംഗളൂരു: ബംഗളൂരുവില്‍ സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. 15 സ്വകാര്യ സ്‌കൂളുകള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഈ സ്‌കൂളുകളില്‍ നിന്ന് 5000ത്തോളം കുട്ടികളെ ഒഴിപ്പിച്ച് വീട്ടിലേക്ക് വിട്ടു. ചില സ്‌കൂളുകള്‍ ഇന്ന് വരേണ്ടെന്ന് നേരത്തെ അറിയിപ്പ് നല്‍കി. ഇന്നലെ അര്‍ധരാത്രിയാണ് ഇ-മെയില്‍ വഴി ഭീഷണി സന്ദേശം വന്നത്. സ്‌കൂളുകളില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ സ്‌കൂളുകളില്‍ എത്തി സ്ഥിതി വിലയിരുത്തി. വ്യത്യസ്തമായ ഐ.പികളില്‍ നിന്നാണ് ഇ മെയില്‍ സന്ദേശം വന്നത്. സന്ദേശങ്ങളുടെ ഉറവിടം തേടി പൊലീസ് അന്വേഷണം തുടങ്ങി. പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും വ്യാജ ഭീഷണിയാണ് പ്രചരിക്കുന്നതെന്നുമാണ് ബംഗളൂരു സിറ്റി പൊലീസ് അറിയിക്കുന്നത്.

Related Articles
Next Story
Share it