കാസര്‍കോട്: തിങ്കളാഴ്ച ജില്ലയില്‍ 144 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 59 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 1780 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 33280 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 31185 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
വീടുകളില്‍ 8217 പേരും സ്ഥാപനങ്ങളില്‍ 444 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 8075 പേരാണ്. പുതിയതായി 1090 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1766 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 750 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 450 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 191 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 59 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-5
ബളാല്‍-3
ബേഡഡുക്ക-10
ചെമ്മനാട്-5
ചെങ്കള-1
ചെറുവത്തൂര്‍-7
കള്ളാര്‍- 1
കാഞ്ഞങ്ങാട്-6
കാറഡുക്ക-1
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി-7
കിനാനൂര്‍ കരിന്തളം-1
കോടോം ബേളൂര്‍- 3
കുമ്പള-1
കുറ്റിക്കോല്‍-1
മടിക്കൈ- 5
മംഗല്പാടി- 3
മീഞ്ച-2
മുളിയാര്‍-1
നീലേശ്വരം-26
പടന്ന-5
പള്ളിക്കര-5
പനത്തടി-1
പിലിക്കോട്-11
പൂല്ലൂര്‍ പെരിയ-14
പുത്തിഗെ-1
തൃക്കരിപ്പൂര്‍-7
ഉദുമ-4
വലിയപ്പറമ്പ-1
വെസ്റ്റ് എളേരി-2
ഇതരജില്ല
നടുവില്‍-1
കുതനൂര്-1
കൂത്ത്പ്പറമ്പ്-1
ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍- 3
ബളാല്‍-1
ബേഡഡുക്ക-2
ചെമ്മനാട്-4
ചെങ്കള-10
ഈസ്റ്റ് എളേരി-2
കാഞ്ഞങ്ങാട്-5
കാറഡുക്ക-1
കിനാനൂര്‍ കരിന്തളം-6
കോടോം ബേളൂര്‍-1
മധൂര്‍-4
മംഗല്പാടി-2
നീലേശ്വരം-3
പളളിക്കര-3
പുല്ലൂര്‍ പെരിയ-2
തൃക്കരിപ്പൂര്‍-3
ഉദുമ-5
വലിയപ്പറമ്പ-2