ജില്ലയില്‍ തിങ്കളാഴ്ച 143 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 143 പേര്‍ക്ക് ഇന്ന് കോവിഡ് നെഗറ്റീവായന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് പറഞ്ഞു. 18841 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 970 പേര്‍ വിദേശത്ത് നിന്നെത്തിയവരും 741 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 17133 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 17051 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 1597 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. പുതിയതായി ഒരാളുടെ മരണം കൂടി കോവിഡ് മരണമായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ […]

കാസര്‍കോട്: ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 143 പേര്‍ക്ക് ഇന്ന് കോവിഡ് നെഗറ്റീവായന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് പറഞ്ഞു.

18841 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 970 പേര്‍ വിദേശത്ത് നിന്നെത്തിയവരും 741 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 17133 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 17051 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 1597 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. പുതിയതായി ഒരാളുടെ മരണം കൂടി കോവിഡ് മരണമായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 193 ആയി.

തിങ്കളാഴ്ച കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ:

അജാനൂര്‍-9
ബദിയഡുക്ക-8
ബളാല്‍-7
ബേഡഡുക്ക-5
ചെമ്മനാട്-11
ചെങ്കള-16
ദേലംപാടി-5
ഈസ്റ്റ് എളേരി-2
കാഞ്ഞങ്ങാട്-3
കാറഡുക്ക-4
കാസര്‍കോട്-9
കയ്യൂര്‍ ചീമേനി-4
കിനാനൂര്‍ കരിന്തളം-4
കോടോംബേളൂര്‍-5
കുംബഡാജെ-2
കുമ്പള-1
കുറ്റിക്കോല്‍-4
മധൂര്‍-6
മംഗല്‍പാടി-7
മൊഗ്രാല്‍പുത്തൂര്‍-1
മുളിയാര്‍-1
നീലേശ്വരം-8
പടന്ന-3
പള്ളിക്കര-7
പുല്ലൂര്‍പെരിയ-6
പുത്തിഗെ-1
തൃക്കരിപ്പൂര്‍-2
വലിയപറമ്പ-2

Related Articles
Next Story
Share it