ട്രക്കും ബസും കൂട്ടിയിടിച്ച് കുട്ടിയുള്‍പ്പെടെ 14 പേര്‍ മരിച്ചു, അപകടത്തില്‍ പെട്ടത് അജ്മീറിലേക്ക് പോകുകയായിരുന്ന ബസ്

കുര്‍നൂല്‍: ആന്ധ്രപ്രദേശില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ കുര്‍നൂല്‍ ജില്ലയില്‍ മദര്‍പുര്‍ ഗ്രാമത്തിലെ ദേശീയ പാതയിലാണ് അപകടം ഉണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. അപകടത്തില്‍ പെട്ടവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് കുട്ടികള്‍ക്ക് മാത്രമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെടാനായത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. 18 പേരാണ് അപകടസമയത്ത് ബസില്‍ ഉണ്ടായിരുന്നത്. ചിറ്റൂര്‍ ജില്ലയില്‍ നിന്നുള്ളവരായിരുന്നു എല്ലാവരും. അജ്മീറിലേക്ക് പോകുകയായിരുന്നു സംഘം. […]

കുര്‍നൂല്‍: ആന്ധ്രപ്രദേശില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ കുര്‍നൂല്‍ ജില്ലയില്‍ മദര്‍പുര്‍ ഗ്രാമത്തിലെ ദേശീയ പാതയിലാണ് അപകടം ഉണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. അപകടത്തില്‍ പെട്ടവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് കുട്ടികള്‍ക്ക് മാത്രമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെടാനായത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

18 പേരാണ് അപകടസമയത്ത് ബസില്‍ ഉണ്ടായിരുന്നത്. ചിറ്റൂര്‍ ജില്ലയില്‍ നിന്നുള്ളവരായിരുന്നു എല്ലാവരും. അജ്മീറിലേക്ക് പോകുകയായിരുന്നു സംഘം. അപകടകാരണം വ്യക്തമല്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതോ ടയര്‍ പൊട്ടിപ്പോയതോ ആകാം അപകടത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

Related Articles
Next Story
Share it