14 കിലോ കഞ്ചാവ് കടത്ത്: ഒരാള്‍ കൂടി അറസ്റ്റില്‍

ബദിയടുക്ക: പെര്‍ള ഇടിയഡുക്കയില്‍ കാറില്‍ കടത്തുകയായിരുന്ന 14 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഒരു യുവാവ് കൂടി അറസ്റ്റില്‍. മുളിഗജ്ജെ ബായാറിലെ സൈനുല്‍ ആബിദ് (26)നെയാണ് ബദിയടുക്ക എസ്.ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി പിടികൂടിയത്. പ്രതി സീതാംഗോളിയില്‍ എത്തിയതായുള്ള വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ പൈവളിഗെ ചിപ്പാറിലെ മുഹമ്മദ് ഫയാസ് (26), ഉപ്പള സിദ്ദിഖ് മന്‍സിലിലെ അബൂബക്കര്‍ സിദ്ദിഖ് (24) എന്നിവരെ കോടതി റിമാണ്ട് […]

ബദിയടുക്ക: പെര്‍ള ഇടിയഡുക്കയില്‍ കാറില്‍ കടത്തുകയായിരുന്ന 14 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഒരു യുവാവ് കൂടി അറസ്റ്റില്‍. മുളിഗജ്ജെ ബായാറിലെ സൈനുല്‍ ആബിദ് (26)നെയാണ് ബദിയടുക്ക എസ്.ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി പിടികൂടിയത്. പ്രതി സീതാംഗോളിയില്‍ എത്തിയതായുള്ള വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ പൈവളിഗെ ചിപ്പാറിലെ മുഹമ്മദ് ഫയാസ് (26), ഉപ്പള സിദ്ദിഖ് മന്‍സിലിലെ അബൂബക്കര്‍ സിദ്ദിഖ് (24) എന്നിവരെ കോടതി റിമാണ്ട് ചെയ്തു. ബുധനാഴ്ച്ച രാത്രി ഒമ്പതരയോടെയാണ് പെര്‍ള ബദിയടുക്കയില്‍ വെച്ച് കാറില്‍ കടത്തുകയായരുന്ന 14 കിലോ കഞ്ചാവ് പിടിച്ചത്. പൊലീസിനെ കണ്ട് സൈനുല്‍ ആബിദ് ഓടി രക്ഷപ്പെടുകയും മറ്റ് രണ്ട് പേരെ പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സൈനുല്‍ ആബിദിനെ പിടികൂടിയത്.

Related Articles
Next Story
Share it