14 വര്‍ഷത്തെ നിയമപോരാട്ടത്തില്‍ നീതി ലഭിച്ചതിന്റെ ആശ്വാസത്തില്‍ ഖാലിദിന്റെ കുടുംബം

കാസര്‍കോട്: കൊല്ലപ്പെട്ട പൈവളിഗെയിലെ ഖാലിദ് എന്ന ഖലീലിന്റെ കുടുംബത്തിന് നീതി ലഭിച്ചത് നീണ്ട 14 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍. ഖാലിദ് വധക്കേസിലെ പ്രതികളായ പൈവളിഗെയിലെ പി.മുഹമ്മദ് എന്ന മുക്രി മുഹമ്മദിനെയും ഇസ്മയിലിനെയും സംശയത്തിന്റെ ആനുകൂല്യം നല്‍കി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിട്ടയച്ചിരുന്നു. ഈ വിധിക്കെതിരെ ഖാലിദിന്റെ കുടുംബം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. 2005 ഡിസംബര്‍ 20 വൈകിട്ട് രാധാകൃഷ്ണന്‍ എന്നയാളോടൊപ്പം നടന്നു വരുന്നതിനിടെ പൈവളിഗെയിലെ ഒരു ഹോട്ടലിന് മുന്നില്‍ വെച്ചാണ് ഖാലിദ് അക്രമത്തിന് ഇരയായത്. കുത്തേറ്റ ഖാലിദ് […]

കാസര്‍കോട്: കൊല്ലപ്പെട്ട പൈവളിഗെയിലെ ഖാലിദ് എന്ന ഖലീലിന്റെ കുടുംബത്തിന് നീതി ലഭിച്ചത് നീണ്ട 14 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍. ഖാലിദ് വധക്കേസിലെ പ്രതികളായ പൈവളിഗെയിലെ പി.മുഹമ്മദ് എന്ന മുക്രി മുഹമ്മദിനെയും ഇസ്മയിലിനെയും സംശയത്തിന്റെ ആനുകൂല്യം നല്‍കി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിട്ടയച്ചിരുന്നു. ഈ വിധിക്കെതിരെ ഖാലിദിന്റെ കുടുംബം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. 2005 ഡിസംബര്‍ 20 വൈകിട്ട് രാധാകൃഷ്ണന്‍ എന്നയാളോടൊപ്പം നടന്നു വരുന്നതിനിടെ പൈവളിഗെയിലെ ഒരു ഹോട്ടലിന് മുന്നില്‍ വെച്ചാണ് ഖാലിദ് അക്രമത്തിന് ഇരയായത്. കുത്തേറ്റ ഖാലിദ് ആസ്പത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെടുകയായിരുന്നു. മുഹമ്മദ് കഞ്ചാവ് വില്‍പന നടത്തുന്ന വിവരം പൊലീസില്‍ അറിയിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു കുറ്റ പത്രം. ഖാലിദിനെ കഠാരകൊണ്ട് കുത്തുമ്പോള്‍ തടയാന്‍ ശ്രമിച്ച രാധാകൃഷ്ണനും പരിക്കേറ്റിരുന്നു. ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ രാധാകൃഷ്ണന്‍ പിന്നീട് സുഖം പ്രാപിച്ചു. സംഭവം നേരില്‍ കണ്ട ഹോട്ടല്‍ ഉടമയായിരുന്നു കേസിലെ ഒന്നാം സാക്ഷി. ജില്ലാ അഡീഷണല്‍ കോടതിയില്‍ കേസിന്റെ വിചാരണ നടന്നുവരുന്നതിനിടെ ഇയാള്‍ കൂറുമാറിയിരുന്നു. കേസിലെ 15 ാം സാക്ഷിയായിരുന്ന രാധാകൃഷ്ണന്റെ മൊഴി തികച്ചും വിശ്വസനീയമല്ലെന്നതായിരുന്നു പ്രതികളെ വെറുതെ വിടാന്‍ പ്രധാന കാരണമായി കീഴ് കോടതി കണ്ടെത്തിയത്. എന്നാല്‍ ഹൈക്കോടതിയില്‍ രാധാകൃഷ്ണന്‍ നല്‍കിയ സാക്ഷിമൊഴി നിര്‍ണ്ണായകമാകുകയും മുഖ്യപ്രതി മുക്രി മുഹമ്മദിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയുമായിരുന്നു. ഖാലിദിന്റെ ഭാര്യ താഹിറയും ഖാലിദിന്റെ സഹോദരന്‍ മുഹമ്മദ് എന്ന മോണുവും അടക്കമുള്ളവര്‍ നിയമ പോരാട്ടവുമായി മുന്നോട്ട് പോയതോടെയാണ് അനുകൂല വിധി സമ്പാദിക്കാനായത്.

Related Articles
Next Story
Share it