യുക്രൈനില്‍ നിന്ന് 24 മണിക്കൂറിനിടെ 1377 ഇന്ത്യക്കാരെ ഒഴിപ്പിച്ചു

ന്യൂഡല്‍ഹി: യുക്രൈനിലെ റഷ്യന്‍ സൈനിക ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിക്കുകയും നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയും ചെയ്ത സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെ മഹാരക്ഷാ ദൗത്യവുമായി കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 1377 ഇന്ത്യക്കാരെ യുക്രൈനില്‍ നിന്ന് ഒഴിപ്പിച്ചതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു. ആറ് വിമാനങ്ങള്‍ ഇന്ത്യന്‍ പൗരന്മാരേയും കൊണ്ട് ഇന്ത്യയിലേക്ക് പുറപ്പെട്ടെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. യുക്രൈനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 26 വിമാനങ്ങള്‍ […]

ന്യൂഡല്‍ഹി: യുക്രൈനിലെ റഷ്യന്‍ സൈനിക ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിക്കുകയും നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയും ചെയ്ത സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെ മഹാരക്ഷാ ദൗത്യവുമായി കേന്ദ്രസര്‍ക്കാര്‍.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1377 ഇന്ത്യക്കാരെ യുക്രൈനില്‍ നിന്ന് ഒഴിപ്പിച്ചതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു. ആറ് വിമാനങ്ങള്‍ ഇന്ത്യന്‍ പൗരന്മാരേയും കൊണ്ട് ഇന്ത്യയിലേക്ക് പുറപ്പെട്ടെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.
യുക്രൈനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 26 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നാണ് വിവരം. യുക്രൈനിലെ വ്യോമപാത അടച്ച പശ്ചാത്തലത്തില്‍ റൊമാനിയ, ഹംഗറി, പോളണ്ട് തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ പുറപ്പെടുന്നത്.
അതിനിടെ യുക്രൈനില്‍ റഷ്യയുടെ അധിനിവേശം ഏഴാം ദിവസവും തുടരുകയാണ്. ഹര്‍ക്കീവില്‍ റഷ്യന്‍ വ്യോമസേനയും എത്തിയതായാണ് വിവരം. പ്രാദേശിക ആസ്പത്രികള്‍ക്ക് നേരേയും റഷ്യന്‍ സേന ആക്രമണം അഴിച്ചുവിടുകയാണ്.

Related Articles
Next Story
Share it