14 വര്‍ഷത്തിന് ശേഷം പിടിയിലായ വീടാക്രമണ കേസിലെ പ്രതിക്ക് 13,000 രൂപ പിഴയും തടവും

കാസര്‍കോട്: 14 വര്‍ഷം മുമ്പ് നടന്ന വീടാക്രമണക്കേസിലെ പിടികിട്ടാപ്പുള്ളിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി. കുഡ്‌ലു ഭഗവതി നഗറിലെ രാജേഷിനെ(40)യാണ് ഇന്നലെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. രാജേഷിന് കോടതി 13,000 രൂപ പിഴയും കോടതി പിരിയും വരെ തടവും വിധിച്ചു.ബിസിനസ്സുകാരനായ കൂഡ്‌ലു കാളിയങ്കാട്ടെ കെ.എം അബ്ദുല്‍ ബഷീറിന്റെ വീട് അക്രമിച്ച കേസില്‍ രാജേഷ് ഉള്‍പ്പെടെ 6 പ്രതികളാണുള്ളത്. 2009 ഏപ്രില്‍ 5ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം.കല്ലുകളും വടികളുമായി വന്ന പ്രതികള്‍ അബ്ദുല്‍ ബഷീറിന്റെ വീട്ടില്‍ […]

കാസര്‍കോട്: 14 വര്‍ഷം മുമ്പ് നടന്ന വീടാക്രമണക്കേസിലെ പിടികിട്ടാപ്പുള്ളിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി. കുഡ്‌ലു ഭഗവതി നഗറിലെ രാജേഷിനെ(40)യാണ് ഇന്നലെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. രാജേഷിന് കോടതി 13,000 രൂപ പിഴയും കോടതി പിരിയും വരെ തടവും വിധിച്ചു.
ബിസിനസ്സുകാരനായ കൂഡ്‌ലു കാളിയങ്കാട്ടെ കെ.എം അബ്ദുല്‍ ബഷീറിന്റെ വീട് അക്രമിച്ച കേസില്‍ രാജേഷ് ഉള്‍പ്പെടെ 6 പ്രതികളാണുള്ളത്. 2009 ഏപ്രില്‍ 5ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം.
കല്ലുകളും വടികളുമായി വന്ന പ്രതികള്‍ അബ്ദുല്‍ ബഷീറിന്റെ വീട്ടില്‍ അതിക്രമിച്ച് കടന്ന് ജനല്‍ച്ചില്ലുകളും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാനും തകര്‍ക്കുകയും വീടിന് തീവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. ജനല്‍ച്ചില്ലുകളും വാഹനവും തകര്‍ത്തതിനെ തുടര്‍ന്ന് 10,000 രൂപ നഷ്ടം സംഭവിച്ചു. അബ്ദുല്‍ ബഷീറിന്റെ പരാതിയില്‍ കാസര്‍കോട് പൊലീസ് ആറുപേര്‍ക്കെതിരെ കേസെടുക്കുകയും അഞ്ചുപേര്‍ അറസ്റ്റിലാവുകയും ചെയ്തു. എന്നാല്‍ രാജേഷ് പൊലീസിന് പിടികൊടുക്കാതെ ഒളിവില്‍ പോവുകയാണുണ്ടായത്. കേസിന്റെ വിചാരണ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പൂര്‍ത്തിയാവുകയും കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതിരുന്നതിനാല്‍ 5 പ്രതികളെ വിട്ടയക്കുയും ചെയ്തു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും രാജേഷിനെ പിടികൂടാന്‍ സാധിക്കാതിരുന്നതിനാല്‍ ഇതുസംബന്ധിച്ച് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കപ്പെട്ട രാജേഷ് കുറ്റം സമ്മതിച്ചതോടെയാണ് കോടതി ശിക്ഷ വിധിച്ചത്.

Related Articles
Next Story
Share it