എലിവിഷം കഴിച്ച് സ്‌കൂളില്‍ പോയ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ തലകറങ്ങി വീണു; അധ്യാപകര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു

സുള്ള്യ: എലി വിഷം കഴിച്ച് സ്‌കൂളില്‍ പോയ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ തലചുറ്റിവീണു. ഉടന്‍ തന്നെ അധ്യാപകര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ആറുദിവസം ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി വെള്ളിയാഴ്ച വൈകിട്ടോടെ മരിച്ചു. ദേവാചല്ല ഗ്രാമത്തിലെ മാവിനക്കട്ടയില്‍ താമസിക്കുന്ന ഈശ്വരന്റെ മകള്‍ യശസ്വിനി(13)യാണ് മംഗളൂരുവിലെ ആസ്പത്രിയില്‍ മരിച്ചത്. എലിമലെ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ യശസ്വിനി ഒരാഴ്ച മുമ്പ് ഒരു കടയില്‍ നിന്ന് എലി വിഷം വാങ്ങി കഴിച്ച ശേഷം സ്‌കൂളിലേക്ക് പോകുകയായിരുന്നു. ക്ലാസ് മുറിയില്‍ തലചുറ്റി വീണ യശസ്വിനിയെ അധ്യാപകര്‍ […]

സുള്ള്യ: എലി വിഷം കഴിച്ച് സ്‌കൂളില്‍ പോയ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ തലചുറ്റിവീണു. ഉടന്‍ തന്നെ അധ്യാപകര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ആറുദിവസം ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി വെള്ളിയാഴ്ച വൈകിട്ടോടെ മരിച്ചു. ദേവാചല്ല ഗ്രാമത്തിലെ മാവിനക്കട്ടയില്‍ താമസിക്കുന്ന ഈശ്വരന്റെ മകള്‍ യശസ്വിനി(13)യാണ് മംഗളൂരുവിലെ ആസ്പത്രിയില്‍ മരിച്ചത്. എലിമലെ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ യശസ്വിനി ഒരാഴ്ച മുമ്പ് ഒരു കടയില്‍ നിന്ന് എലി വിഷം വാങ്ങി കഴിച്ച ശേഷം സ്‌കൂളിലേക്ക് പോകുകയായിരുന്നു. ക്ലാസ് മുറിയില്‍ തലചുറ്റി വീണ യശസ്വിനിയെ അധ്യാപകര്‍ ഉടന്‍ ആസ്പത്രിയിലെത്തിക്കുകയും പ്രഥമശുശ്രൂഷ നല്‍കി വിടുകയും ചെയ്തു. പിന്നീട് ആരോഗ്യനില വഷളായപ്പോള്‍ വീട്ടുകാര്‍ സുള്ള്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതോടെ നടത്തിയ പരിശോധനയിലാണ് വിഷം കഴിച്ചതായി വ്യക്തമായത്. തുടര്‍ന്ന് മംഗളൂരു ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.

Related Articles
Next Story
Share it