പ്രായപൂര്‍ത്തിയാകാത്ത ഏഴ് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു

റാഞ്ചി: പ്രായപൂര്‍ത്തിയാകത്ത ഏഴ് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ജാര്‍ഖണ്ഡിലെ റാഞ്ചി ജില്ലയില്‍ ഓഗസ്റ്റ് 26നാണ് സംഭവം. കേസില്‍ അന്വേഷണം തുടരുകയാണെന്നും നാല് പേരെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതായും ജാര്‍ഖണ്ഡ് പൊലീസ് പറഞ്ഞു. 13 വയസുകാരിയാണ് പീഡനത്തിനിരയായത്. സംഭവം പോലീസ് വിവരിക്കുന്നതിങ്ങനെ: ഓഗസ്റ്റ് 26ന് പെണ്‍കുട്ടിയെ പരിചയക്കാരിലൊരാള്‍ ബൈക്കില്‍ പ്രലോഭിപ്പിച്ച് കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിക്കുകയായിരുന്നു. അവിടെ ഇയാളുടെ സുഹൃത്തുക്കളായ ആറുപേരും കാത്തിരിക്കുന്നുണ്ടായിരുന്നു. ഇത് കണ്ട് പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ആറുപേരും ചേര്‍ന്ന് […]

റാഞ്ചി: പ്രായപൂര്‍ത്തിയാകത്ത ഏഴ് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ജാര്‍ഖണ്ഡിലെ റാഞ്ചി ജില്ലയില്‍ ഓഗസ്റ്റ് 26നാണ് സംഭവം. കേസില്‍ അന്വേഷണം തുടരുകയാണെന്നും നാല് പേരെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതായും ജാര്‍ഖണ്ഡ് പൊലീസ് പറഞ്ഞു. 13 വയസുകാരിയാണ് പീഡനത്തിനിരയായത്.

സംഭവം പോലീസ് വിവരിക്കുന്നതിങ്ങനെ: ഓഗസ്റ്റ് 26ന് പെണ്‍കുട്ടിയെ പരിചയക്കാരിലൊരാള്‍ ബൈക്കില്‍ പ്രലോഭിപ്പിച്ച് കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിക്കുകയായിരുന്നു. അവിടെ ഇയാളുടെ സുഹൃത്തുക്കളായ ആറുപേരും കാത്തിരിക്കുന്നുണ്ടായിരുന്നു. ഇത് കണ്ട് പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ആറുപേരും ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

തുടര്‍ന്ന് പരിചയക്കാരന്‍ തന്നെ പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുവിട്ടു. തുടര്‍ന്ന് പെണ്‍കുട്ടി ബന്ധുക്കളോട് പറഞ്ഞതോടെ സംഭവം പുറത്തറിയുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മണ്ടര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി റാഞ്ചി റൂറല്‍ എസ്.പി നൗഷാദ് ആലം പറഞ്ഞു.

Related Articles
Next Story
Share it