13 മാലപൊട്ടിക്കല്‍ കേസുകള്‍ക്ക് തുമ്പായി; റിമാണ്ടിലായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും
ബേക്കല്‍: ബൈക്കിലെത്തി സ്ത്രീകളുടെ കഴുത്തില്‍ നിന്ന് മാല തട്ടിയെടുക്കുന്നത് പതിവാക്കിയ യുവാവ് അറസ്റ്റിലായതോടെ തുമ്പായത് കാസര്‍കോട് ജില്ലയില്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത പതിമൂന്ന് മാലപൊട്ടിക്കല്‍ കേസുകള്‍. കീഴൂര്‍ ചെറിയപള്ളിക്ക് സമീപത്തെ മുഹമ്മദ് ഷംനാസി(30)നെയാണ് ഇന്നലെ ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.ഷംനാസിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി റിമാണ്ട്‌ചെയ്തു. ഷംനാസിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 13 സ്ത്രീകളുടെ മാലപൊട്ടിച്ച കേസുകള്‍ക്കാണ് തുമ്പായത്. […]

ബേക്കല്‍: ബൈക്കിലെത്തി സ്ത്രീകളുടെ കഴുത്തില്‍ നിന്ന് മാല തട്ടിയെടുക്കുന്നത് പതിവാക്കിയ യുവാവ് അറസ്റ്റിലായതോടെ തുമ്പായത് കാസര്‍കോട് ജില്ലയില്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത പതിമൂന്ന് മാലപൊട്ടിക്കല്‍ കേസുകള്‍. കീഴൂര്‍ ചെറിയപള്ളിക്ക് സമീപത്തെ മുഹമ്മദ് ഷംനാസി(30)നെയാണ് ഇന്നലെ ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഷംനാസിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി റിമാണ്ട്‌ചെയ്തു. ഷംനാസിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 13 സ്ത്രീകളുടെ മാലപൊട്ടിച്ച കേസുകള്‍ക്കാണ് തുമ്പായത്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ 20 മാലപൊട്ടിക്കല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ബാക്കി ഏഴ് കേസുകള്‍ കൂടി തുമ്പാവാനുണ്ട്. ഈ കേസുകളുമായി ഷംനാസിന് ബന്ധമുണ്ടോയെന്നറിയാനും തെളിവെടുപ്പ് നടത്താനും പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് പൊലീസ് പറഞ്ഞു. മേല്‍പറമ്പ് പൊലീസ് സ്റ്റേഷനില്‍ മാത്രം ഷംനാസിനെതിരെ ആറ് മാലപൊട്ടിക്കല്‍ കേസുകളാണുള്ളത്. ബേക്കല്‍, ബേഡകം, കാസര്‍കോട് പൊലീസ് സ്റ്റേഷനുകളിലും ഷംനാസിനെതിരെ കേസുകളുണ്ട്. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പരിയാരം സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നിന്നും മാലപൊട്ടിച്ച കേസിലും ഷംനാസ് പ്രതിയാണ്. തട്ടിയെടുക്കുന്ന മാലകള്‍ പ്രതി മേല്‍പറമ്പ്, കാസര്‍കോട്, എണറാകുളം എന്നിവിടങ്ങളിലായാണ് വില്‍പ്പന നടത്തിയത്. ഒറ്റക്ക് നടന്നുപോകുന്ന സ്ത്രീകളുടെ മാല തട്ടിയെടുക്കുന്നത് പതിവാക്കിയതിന് പുറമെ മറ്റ് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളും ഷംനാസിനെതിരെയുണ്ട്. എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്നുകള്‍ കടത്തിയതും ഭാര്യയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചതടക്കം മറ്റ് ഒട്ടനവധി കേസുകളാണ് ഷംനാസിനെതിരെയുള്ളത്.