മാവുങ്കാലില്‍ 13 കിലോ വാട്ട് വൈദ്യുതിമോഷണം കണ്ടെത്തി; വീട്ടുടമക്ക് ഏഴുലക്ഷം രൂപ പിഴയിട്ടു

കാഞ്ഞങ്ങാട്: മാവുങ്കാലില്‍ 13 കിലോ വാട്ട് വൈദ്യുതി മോഷണം കണ്ടെത്തി. മാവുങ്കാല്‍ നെല്ലിത്തറയിലെ പ്രസാദിന്റെ വീട് കേന്ദ്രീകരിച്ച് നടത്തിയ വൈദ്യുതി മോഷണമാണ് കെ.എസ്.ഇ.ബി ആന്റിപവര്‍ തെഫ്റ്റ് സ്‌ക്വാഡ് പിടികൂടിയത്. മാസങ്ങളായി ഈ വീട്ടിലെ വൈദ്യുതി ഉപയോഗവുമായി ബന്ധപ്പെട്ട ബില്‍ തുകയില്‍ ഗണ്യമായ കുറവ് വന്നതാണ് സംശയത്തിന് കാരണമായത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈദ്യുതിമോഷണം കണ്ടെത്തിയത്. കാഞ്ഞങ്ങാട്ടും പരിസരങ്ങളിലുമുള്ള ഹോട്ടലുകളിലേക്ക് പലഹാരങ്ങള്‍ തയ്യാറാക്കി കൊണ്ടുപോകുന്ന കുടുംബമാണ് ഇവിടെ താമസിക്കുന്നത്. ശനിയാഴ്ച രാത്രി ആരംഭിച്ച പരിശോധന ഞായറാഴ്ച വരെ നീണ്ടുനില്‍ക്കുകയായിരുന്നു.

Related Articles
Next Story
Share it