അട്ടപ്പാടി മധു വധക്കേസില്‍ 13 പ്രതികള്‍ക്ക് 7 വര്‍ഷം കഠിനതടവും പിഴയും

പാലക്കാട്: അട്ടപ്പാടി ചിണ്ടേക്കിയിലെ ആദിവാസി യുവാവ് മധുവിനെ അരിമോഷ്ടിച്ചുവെന്നാരോപിച്ച് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ആസൂത്രിതമായ നരഹത്യക്ക് ഒന്നാം പ്രതി മേച്ചേരി ഹുസൈന് 7 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2, 3, 5, 6, 7, 8, 9, 10, 12, 13, 14, 15 പ്രതികള്‍ക്ക് വിവിധ വകുപ്പുകളിലായി 7 വര്‍ഷം തടവും 1.05 ലക്ഷം രൂപ പിഴയും മണ്ണാര്‍ക്കാട് പട്ടികജാതി-വര്‍ഗ പ്രത്യേക ജില്ലാ കോടതി വിധിച്ചു. തടവ് ഒന്നിച്ച് […]

പാലക്കാട്: അട്ടപ്പാടി ചിണ്ടേക്കിയിലെ ആദിവാസി യുവാവ് മധുവിനെ അരിമോഷ്ടിച്ചുവെന്നാരോപിച്ച് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ആസൂത്രിതമായ നരഹത്യക്ക് ഒന്നാം പ്രതി മേച്ചേരി ഹുസൈന് 7 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2, 3, 5, 6, 7, 8, 9, 10, 12, 13, 14, 15 പ്രതികള്‍ക്ക് വിവിധ വകുപ്പുകളിലായി 7 വര്‍ഷം തടവും 1.05 ലക്ഷം രൂപ പിഴയും മണ്ണാര്‍ക്കാട് പട്ടികജാതി-വര്‍ഗ പ്രത്യേക ജില്ലാ കോടതി വിധിച്ചു. തടവ് ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പതിനാറാം പ്രതിക്ക് 3 മാസം തടവും 500 രൂപ പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ നേരത്ത അനുഭവിച്ചതിനാല്‍ 500 രൂപ പിഴയടച്ചാല്‍ കേസില്‍നിന്ന് മുക്തനാകാം.
കേസിലെ 16 പ്രതികളില്‍ 14 പേരും കുറ്റക്കാരെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. കൊലക്കുറ്റം തെളിയിക്കാനായില്ലെങ്കിലും 14 പേര്‍ക്കെതിരെ നരഹത്യാക്കുറ്റം തെളിഞ്ഞിരുന്നു.
കേസില്‍ നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുല്‍ കരീമിനെയും കോടതി ഇന്നലെ വിട്ടയച്ചിരുന്നു. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടിയില്‍ മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെടുന്നത്. അസാധാരണ സംഭവങ്ങളാണ് വിചാരണ ഘട്ടത്തില്‍ നടന്നത്. കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്ന സ്ഥിതിയുണ്ടായി. രഹസ്യമൊഴി നല്‍കിയവര്‍ വരെ കൂറുമാറി. മജിസ്റ്റീരിയില്‍ റിപ്പോര്‍ട്ടിന് മേല്‍ തെളിവ് മൂല്യത്തര്‍ക്കം ഉണ്ടായി. ഒടുവില്‍ സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കേണ്ടിയും വന്നു.

Related Articles
Next Story
Share it