കാസര്‍കോട്: ചൊവ്വാഴ്ച ജില്ലയില്‍ 128 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 112 പേര്‍ക്ക് സസര്ക്കത്തിലുടെയാണ് രോഗം. ഡല്‍ഹിയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നു വന്ന രണ്ടു പേര്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചു. കുവൈറ്റില്‍ നിന്ന് വന്ന ഒരാള്‍ക്കും യുഎഇയില്‍ നിന്ന് വന്ന നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 108 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. നിലവില്‍ 1800 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
വീടുകളില്‍ 8599 പേരും സ്ഥാപനങ്ങളില്‍ 469 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 9068 പേരാണ്. പുതിയതായി 766 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1451 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 782 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 413 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 147 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 112 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 33408പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 31293 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍ -8
ബദിയടുക്ക – 1
ബളാല്‍-12
ബെള്ളൂര്‍ – 1
ചെമ്മനാട് – 1
ചെങ്കള – 3
ചെറുവത്തൂര്‍ – 6
എണ്‍മകജെ – 1
ഈസ്റ്റ് എളേരി – 1
കള്ളാര്‍ – 3
കാഞ്ഞങ്ങാട് – 20
കാറഡുക്ക – 1
കാസര്‍കോട് – 5
കയ്യൂര്‍-ചീമേനി – 1
കിനാനൂര്‍-കരിന്തളം – 5
കോടോംബേളൂര്‍ – 7
കുമ്പള – 2
മധൂര്‍ – 3
മടിക്കൈ – 3
മംഗല്പാടി- 3
ഉദുമ – 1
വലിയ പറമ്പ് – 4
വെസ്റ്റ്എളേരി – 2
മീഞ്ച – 1
മൊഗ്രാല്‍പുത്തൂര്‍ 2
മുളിയാര്‍ – 4
നീലേശ്വരം 1
പിലിക്കോട് 5
പടന്ന – 4
പുല്ലൂര്‍ പെരിയ – 1
തൃക്കരിപ്പൂര്‍ – 1
ഇതര ജില്ല
വണ്ടഴി – 1
ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍ – 3
ബളാല്‍ – 1
ബെള്ളൂര്‍ – 1
ചെമ്മനാട് – 1
ചെങ്കള – 4
ചെറുവത്തൂര്‍ – 13
ചിറയിന്‍കീഴ് – 1
ഈസ്റ്റ് എളേരി – 1
കാഞ്ഞങ്ങാട് – 4
കാസര്‍കോട് – 3
കയ്യൂര്‍ ചീമേനി -5
കിനാനൂര്‍ കരിന്തളം – 1
കുമ്പള – 1
കുറ്റിക്കോല്‍ – 1
മധൂര്‍ – 6
മടിക്കൈ – 6
മംഗല്പാടി- 2
മഞ്ചേശ്വരം – 1
മീഞ്ച – 2
മൊഗ്രാല്‍പുത്തുര്‍ – 2
മുളിയാര്‍ – 2
നീലേശ്വരം – 10
പടന്ന – 10
പള്ളിക്കര – 1
പനത്തടി – 3
പിലിക്കോട് – 5
പുത്തിഗെ – 4
തൃക്കരിപ്പൂര്‍ – 11
ഉദുമ – 1
വലിയപറമ്പ – 2