ഓട്ടോയില്‍ കടത്തിയ 1247 പാക്കറ്റ് കര്‍ണാടക നിര്‍മ്മിത മദ്യം പിടികൂടി
കാസര്‍കോട്: ഓട്ടോയില്‍ കടത്തിയ 1247 പാക്കറ്റും 12 കുപ്പിയും കര്‍ണാടക നിര്‍മ്മിത മദ്യവുമായി ഒരാളെ കാസര്‍കോട് പൊലീസ് പിടികൂടി. ഓട്ടോ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ 12 മണിയോടെ കാസര്‍കോട് ബെദ്രടുക്ക കമ്പാര്‍ ജംഗ്ഷനില്‍ പൊലീസ് നടത്തിയ പരിശോധനക്കിടെയാണ് ഓട്ടോയില്‍ കടത്തുകയായിരുന്ന മദ്യം പിടിച്ചത്. ഓട്ടോ ഓടിച്ച ബെദ്രടുക്ക കിന്നിഗോളി ഹൗസിലെ ബി.പി സുരേഷിനെ(42) പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. 180 മില്ലിയുടെ 1247 ടെട്രാ പാക്കറ്റ് മദ്യവും 750 മില്ലിയുടെ 12 കുപ്പി മദ്യവുമാണ് […]

കാസര്‍കോട്: ഓട്ടോയില്‍ കടത്തിയ 1247 പാക്കറ്റും 12 കുപ്പിയും കര്‍ണാടക നിര്‍മ്മിത മദ്യവുമായി ഒരാളെ കാസര്‍കോട് പൊലീസ് പിടികൂടി. ഓട്ടോ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ 12 മണിയോടെ കാസര്‍കോട് ബെദ്രടുക്ക കമ്പാര്‍ ജംഗ്ഷനില്‍ പൊലീസ് നടത്തിയ പരിശോധനക്കിടെയാണ് ഓട്ടോയില്‍ കടത്തുകയായിരുന്ന മദ്യം പിടിച്ചത്. ഓട്ടോ ഓടിച്ച ബെദ്രടുക്ക കിന്നിഗോളി ഹൗസിലെ ബി.പി സുരേഷിനെ(42) പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. 180 മില്ലിയുടെ 1247 ടെട്രാ പാക്കറ്റ് മദ്യവും 750 മില്ലിയുടെ 12 കുപ്പി മദ്യവുമാണ് പിടിച്ചത്.
22,000 രൂപയും മൊബൈല്‍ ഫോണും പ്രതിയില്‍ നിന്ന് പിടിച്ചു. കാസര്‍കോട് എസ്.ഐ പി.കെ അബ്ദുല്‍ റസാഖിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.