മംഗളൂരുവില്‍ കോളേജ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 12 വര്‍ഷവും ആറുമാസവും കഠിനതടവ്

മംഗളൂരു: മംഗളൂരുവില്‍ കോളേജ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി 12 വര്‍ഷവും ആറുമാസവും കഠിനതടവിന് ശിക്ഷിച്ചു. വലാച്ചിലിലെ നസീറിനെ (35)യാണ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി സാവിത്രി വി ഭട്ട് ശിക്ഷിച്ചത്. ജയില്‍ ശിക്ഷക്ക് പുറമെ പ്രതി ഒരുലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചു. 2019 ഫെബ്രുവരി 9 നാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാണ് ആറുമാസം തടവ്. കേസിലെ രണ്ടാംപ്രതിയായ ഷമീറിനെ കോടതി ആറുമാസം കഠിന തടവിനും മൂവായിരം രൂപ പിഴയടക്കാനും […]

മംഗളൂരു: മംഗളൂരുവില്‍ കോളേജ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി 12 വര്‍ഷവും ആറുമാസവും കഠിനതടവിന് ശിക്ഷിച്ചു. വലാച്ചിലിലെ നസീറിനെ (35)യാണ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി സാവിത്രി വി ഭട്ട് ശിക്ഷിച്ചത്. ജയില്‍ ശിക്ഷക്ക് പുറമെ പ്രതി ഒരുലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചു. 2019 ഫെബ്രുവരി 9 നാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാണ് ആറുമാസം തടവ്. കേസിലെ രണ്ടാംപ്രതിയായ ഷമീറിനെ കോടതി ആറുമാസം കഠിന തടവിനും മൂവായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു. നസീറിന് സഹായം നല്‍കിയതിനാണ് ഷമീറിനെ കേസില്‍ പ്രതിചേര്‍ത്തത്.
പിഴ തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ പരാതിക്കാരിക്ക് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. രണ്ട് ലക്ഷം രൂപ കര്‍ണാടക ലീഗല്‍ സര്‍വീസസ് അതോറിറ്റി വഴി നഷ്ടപരിഹാരമായി നല്‍കാനും ഉത്തരവിട്ടു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വെങ്കട്ടരമണ സ്വാമി ഹാജരായി.

Related Articles
Next Story
Share it