മധ്യപ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി 16 കോച്ചുകള്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി അപകടം. ചരക്ക് ട്രെയിന്‍ ആണ് അപകടത്തില്‍ പെട്ടത്. 16 ഓളം കോച്ചുകള്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ചു. മധ്യപ്രദേശിലെ അനുപ്പൂരിലാണ് അപകടമുണ്ടായത്. ഛത്തീസ്ഗഢിലെ കോര്‍ബയില്‍ നിന്ന് കല്‍ക്കരിയുമായി മധ്യപ്രദേശിലെ കട്‌നിയിലേക്ക് പോയിരുന്ന ട്രെയിനാണ് അലന്‍ നദിക്ക് കുറുകെയുള്ള പാലത്തില്‍ വെച്ച് പാളം തെറ്റിയത്. ട്രെയിന്‍ പാലത്തിന് താഴേക്ക് വീണതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പാലത്തിന് കീഴില്‍ കോച്ചുകള്‍ തകര്‍ന്ന് കിടക്കുന്നത് ഇതില്‍ കാണാം. ടണ്‍ കണക്കിന് കല്‍ക്കരിയാണ് നദിയിലേക്ക് വീണ് നശിച്ചത്. […]

ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി അപകടം. ചരക്ക് ട്രെയിന്‍ ആണ് അപകടത്തില്‍ പെട്ടത്. 16 ഓളം കോച്ചുകള്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ചു. മധ്യപ്രദേശിലെ അനുപ്പൂരിലാണ് അപകടമുണ്ടായത്. ഛത്തീസ്ഗഢിലെ കോര്‍ബയില്‍ നിന്ന് കല്‍ക്കരിയുമായി മധ്യപ്രദേശിലെ കട്‌നിയിലേക്ക് പോയിരുന്ന ട്രെയിനാണ് അലന്‍ നദിക്ക് കുറുകെയുള്ള പാലത്തില്‍ വെച്ച് പാളം തെറ്റിയത്.

ട്രെയിന്‍ പാലത്തിന് താഴേക്ക് വീണതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പാലത്തിന് കീഴില്‍ കോച്ചുകള്‍ തകര്‍ന്ന് കിടക്കുന്നത് ഇതില്‍ കാണാം. ടണ്‍ കണക്കിന് കല്‍ക്കരിയാണ് നദിയിലേക്ക് വീണ് നശിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Related Articles
Next Story
Share it