മൈസൂരുവില്‍ നിന്ന് വിനോദയാത്രയ്‌ക്കെത്തിയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 12 പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: മൈസൂരുവില്‍ നിന്ന് വിനോദയാത്രയ്‌ക്കെത്തിയ സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 12 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.10ന് പനത്തടി ടൗണിലാണ് അപകടം. മൈസൂരു ബാബ ആറ്റോമിക്ക് റിസര്‍ച്ച് സെന്ററിലെ ഉദ്യോഗസ്ഥരാണ് വിനോദയാത്രയ്‌ക്കെത്തിയത്. പനത്തടി ടൗണിലെ ഇറക്കത്തില്‍ നിന്ന് നിയന്ത്രണം വിട്ടാണ് ബസ് മറിഞ്ഞത്.മിനി പിക്കപ്പ്, സ്‌കൂട്ടര്‍ എന്നിവയില്‍ ഇടിച്ചതിന് ശേഷം രണ്ട് ഇലക്ട്രിക് പോസ്റ്റുകളും ഒരു തട്ടുകടയും തകര്‍ത്താണ് ബസ് മറിഞ്ഞത്. പുലര്‍ച്ചെ മൈസൂരുവില്‍ നിന്നും പുറപ്പെട്ട സംഘം റാണിപുരത്തെത്തി ജില്ലയിലെ മറ്റു […]

കാഞ്ഞങ്ങാട്: മൈസൂരുവില്‍ നിന്ന് വിനോദയാത്രയ്‌ക്കെത്തിയ സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 12 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.10ന് പനത്തടി ടൗണിലാണ് അപകടം. മൈസൂരു ബാബ ആറ്റോമിക്ക് റിസര്‍ച്ച് സെന്ററിലെ ഉദ്യോഗസ്ഥരാണ് വിനോദയാത്രയ്‌ക്കെത്തിയത്. പനത്തടി ടൗണിലെ ഇറക്കത്തില്‍ നിന്ന് നിയന്ത്രണം വിട്ടാണ് ബസ് മറിഞ്ഞത്.
മിനി പിക്കപ്പ്, സ്‌കൂട്ടര്‍ എന്നിവയില്‍ ഇടിച്ചതിന് ശേഷം രണ്ട് ഇലക്ട്രിക് പോസ്റ്റുകളും ഒരു തട്ടുകടയും തകര്‍ത്താണ് ബസ് മറിഞ്ഞത്. പുലര്‍ച്ചെ മൈസൂരുവില്‍ നിന്നും പുറപ്പെട്ട സംഘം റാണിപുരത്തെത്തി ജില്ലയിലെ മറ്റു കേന്ദ്രങ്ങള്‍ കൂടി സന്ദര്‍ശിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ റാണിപുരത്തേക്ക് തിരിച്ച് പാതിവഴിയില്‍ നിന്നു മടങ്ങുകയായിരുന്നു. തിരിച്ചു വരുമ്പോഴാണ് അപകടമുണ്ടായത്. മറ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം രാത്രി റാണിപുരത്തെത്തി തങ്ങാമെന്ന് തീരുമാനിച്ചാണ് മടങ്ങിയത്. 47 ഉദ്യോഗസ്ഥരാണ് ബസിലുണ്ടായിരുന്നത്. സാരമായി പരിക്കേറ്റ മൈസൂരുവിലെ മഞ്ജുനാഥയെ (54) മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മൈസൂരു സ്വദേശികളായ സ്വാമി (59), ശിവകുമാര്‍ (77), പി.ജെ. ജോസ്(55), ജിലാലുദ്ദീന്‍ (27), സമദ് (32), വയനാട് സ്വദേശി അന്‍വര്‍ എന്നിവര്‍ ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലാണ്.

Related Articles
Next Story
Share it