ഭക്ഷണവും കുടിവെള്ളവുമില്ലാതെ പുറംകടലില്‍ കുടുങ്ങിയ 12 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
ഉപ്പള: ഭക്ഷണവും കുടിവെള്ളവുമില്ലാതെ പുറം കടലില്‍ ബോട്ടില്‍ കുടുങ്ങിയ 12 മത്സ്യതൊഴിലാളികളെ തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി. മൂന്ന് ദിവസം മുമ്പ് നീലേശ്വരം കടപ്പുറത്ത് നിന്ന് പുറപ്പെട്ട ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് കുടുങ്ങിയത്. കിലോ മീറ്ററുകളോളം താണ്ടിയതിന് ശേഷം എഞ്ചിന്‍ തകരാറിനെ തുടര്‍ന്നാണ് ബോട്ട് പുറംകടലില്‍ കുടുങ്ങിയത്. ബോട്ടില്‍ കരുതിയിരുന്ന വെള്ളവും ഭക്ഷണവും തീര്‍ന്നതോടെ മത്സ്യത്തൊഴിലാളികള്‍ ക്ഷീണിതരായി. അതിനിടെ ഫോണില്‍ റേഞ്ച് കിട്ടാത്ത സമയങ്ങളില്‍ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലുമായി. ഷിറിയ തീരദേശം പൊലീസിനെ ബന്ധപ്പെടാന്‍ കഴിഞ്ഞതോടെയാണ് മത്സ്യത്തൊഴിലാളികളുടെ ആശങ്ക […]

ഉപ്പള: ഭക്ഷണവും കുടിവെള്ളവുമില്ലാതെ പുറം കടലില്‍ ബോട്ടില്‍ കുടുങ്ങിയ 12 മത്സ്യതൊഴിലാളികളെ തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി. മൂന്ന് ദിവസം മുമ്പ് നീലേശ്വരം കടപ്പുറത്ത് നിന്ന് പുറപ്പെട്ട ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് കുടുങ്ങിയത്. കിലോ മീറ്ററുകളോളം താണ്ടിയതിന് ശേഷം എഞ്ചിന്‍ തകരാറിനെ തുടര്‍ന്നാണ് ബോട്ട് പുറംകടലില്‍ കുടുങ്ങിയത്. ബോട്ടില്‍ കരുതിയിരുന്ന വെള്ളവും ഭക്ഷണവും തീര്‍ന്നതോടെ മത്സ്യത്തൊഴിലാളികള്‍ ക്ഷീണിതരായി. അതിനിടെ ഫോണില്‍ റേഞ്ച് കിട്ടാത്ത സമയങ്ങളില്‍ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലുമായി. ഷിറിയ തീരദേശം പൊലീസിനെ ബന്ധപ്പെടാന്‍ കഴിഞ്ഞതോടെയാണ് മത്സ്യത്തൊഴിലാളികളുടെ ആശങ്ക മാറിയത്. ഷിറിയ തീരദേശ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ മുനീര്‍, സെമീര്‍ എന്നിവരും മത്സ്യത്തൊഴിലാളികളായ മുനീര്‍, ഫൈസല്‍, ഫാറൂഖ്, ഫംഷി, അഷ്ഫാക്ക് എന്നിവരും ചേര്‍ന്ന് അദീക്ക ഹാര്‍ബറില്‍ നിന്നും ഉരുവിലാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. കടലില്‍ കുടുങ്ങിയ ബോട്ടിനെ കയറില്‍ വലിച്ചു കെട്ടിയാണ് കരയിലേക്ക് എത്തിച്ചത്. തുടര്‍ന്ന് ഭക്ഷണവും വെള്ളവും 10000 രൂപയും നല്‍കിയാണ് മത്സ്യത്തൊഴിലാളികളെ നാട്ടിലേക്ക് അയച്ചത്.