പ്രതിഷേധം പ്രത്യക്ഷത്തില്‍; ലക്ഷദ്വീപ് കല്ടറുടെ കോലം കത്തിച്ച സംഭവത്തില്‍ 12 പേര്‍ കൂടി അറസ്റ്റില്‍

കവരത്തി: കേന്ദ്ര ഇടപെടലിനെതിരെ ലക്ഷദ്വീപില്‍ പ്രതിഷേധം പ്രത്യക്ഷത്തിലേക്ക്. സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം അലയടിക്കുന്നതിനിടെ പരിഷ്‌കാരങ്ങളെ അനുകൂലിച്ച ലക്ഷദ്വീപ് കലക്ടറുടെ കോലം കത്തിച്ച സംഭവത്തില്‍ 12 പേരെ കൂടി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ലക്ഷദ്വീപ് വിഷയത്തില്‍ ന്യായികരിച്ച് കലക്ടര്‍ അസ്‌കര്‍ അലി വാര്‍ത്താസമ്മേളനം നടത്തിയത്. തുടര്‍ന്നാണ് വന്‍ പ്രതിഷേധം കില്‍ത്താന്‍ ദ്വീപില്‍ ഉണ്ടായത്. കലക്ടറുടെ കോലം കത്തിച്ച് ദ്വീപ് ജനത ഒന്നടങ്കം പൊതുവിടങ്ങളില്‍ പ്രതിഷേധിക്കുകയായിരുന്നു. കലക്ടറുടെ കോലം കത്തിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം 12 പേരെ റിമാന്റ് […]

കവരത്തി: കേന്ദ്ര ഇടപെടലിനെതിരെ ലക്ഷദ്വീപില്‍ പ്രതിഷേധം പ്രത്യക്ഷത്തിലേക്ക്. സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം അലയടിക്കുന്നതിനിടെ പരിഷ്‌കാരങ്ങളെ അനുകൂലിച്ച ലക്ഷദ്വീപ് കലക്ടറുടെ കോലം കത്തിച്ച സംഭവത്തില്‍ 12 പേരെ കൂടി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ലക്ഷദ്വീപ് വിഷയത്തില്‍ ന്യായികരിച്ച് കലക്ടര്‍ അസ്‌കര്‍ അലി വാര്‍ത്താസമ്മേളനം നടത്തിയത്. തുടര്‍ന്നാണ് വന്‍ പ്രതിഷേധം കില്‍ത്താന്‍ ദ്വീപില്‍ ഉണ്ടായത്.

കലക്ടറുടെ കോലം കത്തിച്ച് ദ്വീപ് ജനത ഒന്നടങ്കം പൊതുവിടങ്ങളില്‍ പ്രതിഷേധിക്കുകയായിരുന്നു. കലക്ടറുടെ കോലം കത്തിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം 12 പേരെ റിമാന്റ് ചെയ്തിരുന്നു. കില്‍ത്താന്‍ ദ്വീപില്‍ മയക്കുമരുന്ന് കടത്തും കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നെന്ന പ്രസ്താവനയാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.

ആളുകള്‍ വീട്ടുമുറ്റത്ത് കലക്ടറുടെ കോലം കത്തിച്ച് പ്രതിഷേധിക്കുകയായിരുന്നു. പ്ലക്കാര്‍ഡുകളും മെഴുകുതിരി വെളിച്ചവുമായി ജനങ്ങള്‍ ഒന്നടങ്കം നീതിനിഷേധത്തിനെതിരായി വീട്ടുമുറ്റത്ത് ഒത്തുകൂടുകയായിരുന്നു. കലക്ടര്‍ മാപ്പുപറയാനും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.

Related Articles
Next Story
Share it