കര്‍ണാടക ശിവമോഗയില്‍ 150 തെരുവ് നായ്ക്കളെ വിഷം കുത്തിവെച്ച ശേഷം ജീവനോടെ കുഴിച്ചുമൂടി; പഞ്ചായത്ത് സെക്രട്ടറിയും മെമ്പര്‍മാരും ഉള്‍പ്പെടെ 12 പേര്‍ അറസ്റ്റില്‍

ശിവമോഗ: കര്‍ണാടക ശിവമോഗ ജില്ലയില്‍ 150 തെരുവുനായ്ക്കളെ വിഷം കുത്തിവെച്ച ശേഷം ജീവനോടെ കുഴിച്ചുമൂടി. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും മെമ്പര്‍മാരും ഉള്‍പ്പെടെ 12 പേരെ അറസ്റ്റ് ചെയ്തു. ശിവമോഗയിലെ കമ്പദലു-ഹൊസൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഗ്രാമപഞ്ചായത്തിലെ രണ്ട് അംഗങ്ങള്‍, ഒരു ജെസിബി ഓപ്പറേറ്റര്‍, ബില്‍ കലക്ടര്‍ എന്നിവര്‍ അടക്കമുള്ളവരാണ് അറസ്റ്റിലായത്. സെപ്തംബര്‍ ഏഴിനാണ് 150 നായ്ക്കളെ ജീവനോടെ കുഴിച്ചിട്ടത്. പഞ്ചായത്ത് പരിധിയിലുള്ള തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്നതിനുള്ള ചുമതല ഗ്രാമപഞ്ചായത്ത് അധികൃതര്‍ സ്വകാര്യ കരാറുകാര്‍ക്ക് നല്‍കിയിരുന്നു. ഇക്കാര്യം […]

ശിവമോഗ: കര്‍ണാടക ശിവമോഗ ജില്ലയില്‍ 150 തെരുവുനായ്ക്കളെ വിഷം കുത്തിവെച്ച ശേഷം ജീവനോടെ കുഴിച്ചുമൂടി. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും മെമ്പര്‍മാരും ഉള്‍പ്പെടെ 12 പേരെ അറസ്റ്റ് ചെയ്തു. ശിവമോഗയിലെ കമ്പദലു-ഹൊസൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഗ്രാമപഞ്ചായത്തിലെ രണ്ട് അംഗങ്ങള്‍, ഒരു ജെസിബി ഓപ്പറേറ്റര്‍, ബില്‍ കലക്ടര്‍ എന്നിവര്‍ അടക്കമുള്ളവരാണ് അറസ്റ്റിലായത്.
സെപ്തംബര്‍ ഏഴിനാണ് 150 നായ്ക്കളെ ജീവനോടെ കുഴിച്ചിട്ടത്. പഞ്ചായത്ത് പരിധിയിലുള്ള തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്നതിനുള്ള ചുമതല ഗ്രാമപഞ്ചായത്ത് അധികൃതര്‍ സ്വകാര്യ കരാറുകാര്‍ക്ക് നല്‍കിയിരുന്നു. ഇക്കാര്യം സംബന്ധിച്ച് പഞ്ചായത്ത് ഭരണസമിതിയോഗത്തില്‍ തീരുമാനിക്കുകയും വന്ധ്യംകരണത്തിനുള്ള ശമ്പള നിരക്ക് നിശ്ചയിക്കുകയും ചെയ്തു. കരാറുകാരന്‍ തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരണ ത്തിന് ശേഷം വിട്ടയക്കുകയായിരുന്നു. പഞ്ചായത്ത് സെക്രട്ടറിയും മറ്റുള്ളവരും നായ്ക്കളെ കൊല്ലാന്‍ ഗൂഡാലോചന നടത്തുകയും കൃത്യം നടപ്പാക്കുകയുമായിരുന്നു. ഇതുസംബന്ധിച്ച് ഗ്രാമവാസികളും മൃഗ സംരക്ഷണപ്രവര്‍ത്തകരും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. 60 നായ്ക്കളുടെ ജഡങ്ങള്‍ പൊലീസ് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തു. ആന്തരികാവയവങ്ങള്‍ പരിശോധനക്കായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്കയച്ചു.

Related Articles
Next Story
Share it