കാസര്‍കോട്: ജില്ലയിലെ പ്രതിദിന പോസിറ്റീവ് കേസുകള്‍ ആദ്യമായി ആയിരം കടന്നു. വെള്ളിയാഴ്ച ജില്ലയില്‍ 1110 പേര് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 25.3 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ചികിത്സയിലുണ്ടായിരുന്ന 247 പേര് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് അറിയിച്ചു. നിലവില്‍ 6776 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 41405 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 34282 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
വീടുകളില്‍ 9659 പേരും സ്ഥാപനങ്ങളില്‍ 777 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 10436 പേരാണ്. പുതിയതായി 845 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 5095 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1923 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 850 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 710 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 256 പേരെ ഡിസ്ചാര്‍ജ് ചെയ്തു.