മഞ്ചേശ്വരം: വിതരണത്തിന് ഇന്നോവ കാറില്‍ കടത്തി കൊണ്ടുവന്ന 11,000 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ മഞ്ചേശ്വരം പൊലീസ് പിടിച്ചു. രണ്ടുപേരെയും കാറും കസ്റ്റഡിയിലെടുത്തു. നെക്രാജെ മീത്തല്‍ വീട്ടിലെ മുഹമ്മദ് സക്കീര്‍ (30), അന്‍ഷിത് വീട്ടിലെ അബ്ദുല്‍ അബ്നാസ് (29) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
ബദിയടുക്ക, മുള്ളേരിയ, സീതാംഗോളി ഭാഗങ്ങളിലേക്ക് വിതരണം ചെയ്യാനായി കൊണ്ടു വന്നതായിരുന്നു പുകയില ഉല്‍പ്പന്നങ്ങളെന്ന് പൊലീസ് പറഞ്ഞു.