മംഗളൂരുവില്‍ കാണാതായ പതിനൊന്നുകാരിയെ വീടിന് സമീപത്തെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മംഗളൂരു: മംഗളൂരുവില്‍ കാണാതായ പതിനൊന്നുകാരിയെ വീടിന് സമീപത്തെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുദ്രോളിയിലെ ഹൈദരാലി റോഡില്‍ താമസിക്കുന്ന സലാമിന്റെ മകള്‍ മുഫീദ (11) യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. ആശങ്കയിലായ വീട്ടുകാരും നാട്ടുകാരും പെണ്‍കുട്ടിക്കായി പലയിടങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടി തന്റെ വീട്ടില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള പുഴയിലേക്ക് നടന്നുപോകുന്നത് കണ്ടെത്തി. തുടര്‍ന്ന് നാട്ടുകാര്‍ കുദ്രോളി പുഴയില്‍ […]

മംഗളൂരു: മംഗളൂരുവില്‍ കാണാതായ പതിനൊന്നുകാരിയെ വീടിന് സമീപത്തെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുദ്രോളിയിലെ ഹൈദരാലി റോഡില്‍ താമസിക്കുന്ന സലാമിന്റെ മകള്‍ മുഫീദ (11) യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. ആശങ്കയിലായ വീട്ടുകാരും നാട്ടുകാരും പെണ്‍കുട്ടിക്കായി പലയിടങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടി തന്റെ വീട്ടില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള പുഴയിലേക്ക് നടന്നുപോകുന്നത് കണ്ടെത്തി. തുടര്‍ന്ന് നാട്ടുകാര്‍ കുദ്രോളി പുഴയില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ബുദ്ധിമാന്ദ്യമുള്ള മുഫീദ വീട്ടുകാര്‍ വീട്ടുജോലികളില്‍ മുഴുകിയിരിക്കുമ്പോള്‍ വാതില്‍ തുറന്ന് പുറത്തേക്ക് പോകുകയായിരുന്നു. ബന്തര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.