തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണ ശാലയില്‍ സ്‌ഫോടനം; മരണം 11 ആയി
ചെന്നൈ: തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. വിരുദു നഗര്‍ ജില്ലയില്‍പെട്ട സാത്തൂരിന് സമീപം അച്ചന്‍കുളം ഗ്രാമത്തിലെ ശ്രീ മാരിയമ്മന്‍ ഫയര്‍ വര്‍ക്‌സ് എന്ന സ്ഥാപനത്തിലാണ് സ്‌ഫോടനമുണ്ടായത്. ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് സംഭവം. പടക്ക നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒരു സ്ത്രീയും ആറു പുരുഷന്മാരുമാണ് മരിച്ചത്. 36 പേരോളം സ്‌ഫോടനത്തില്‍ പരിക്കേറ്റു. അപകടത്തില്‍ സാരമായി പൊള്ളലേറ്റ പതിനാലുപേരെ ശിവകാശിയിലെയും വിരുതു നഗറിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തില്‍ നാലു ഷെഡുകള്‍ പൂര്‍ണമായി തകര്‍ന്നു. അപകടകാരണം […]

ചെന്നൈ: തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. വിരുദു നഗര്‍ ജില്ലയില്‍പെട്ട സാത്തൂരിന് സമീപം അച്ചന്‍കുളം ഗ്രാമത്തിലെ ശ്രീ മാരിയമ്മന്‍ ഫയര്‍ വര്‍ക്‌സ് എന്ന സ്ഥാപനത്തിലാണ് സ്‌ഫോടനമുണ്ടായത്. ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് സംഭവം. പടക്ക നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒരു സ്ത്രീയും ആറു പുരുഷന്മാരുമാണ് മരിച്ചത്. 36 പേരോളം സ്‌ഫോടനത്തില്‍ പരിക്കേറ്റു.
അപകടത്തില്‍ സാരമായി പൊള്ളലേറ്റ പതിനാലുപേരെ ശിവകാശിയിലെയും വിരുതു നഗറിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തില്‍ നാലു ഷെഡുകള്‍ പൂര്‍ണമായി തകര്‍ന്നു. അപകടകാരണം വ്യക്തമല്ലെന്നും കൂടുതല്‍ ആളുകള്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ പെട്ടിട്ടുണ്ടോയെന്നറിയാന്‍ തിരച്ചില്‍ തുടരുകയാണെന്നും സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ അറിയിച്ചു. 100ല്‍ അധികം ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ് മാരിയമ്മന്‍ ഫയര്‍ വര്‍ക്‌സ്.