തിരുപ്പതിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ 11 കോവിഡ് രോഗികള്‍ മരിച്ചു

തിരുപ്പതി: രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു. ഓക്‌സിജന്‍ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ആന്ധ്രപ്രദേശിലെ തിരുപ്പതി സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 11 കോവിഡ് രോഗികള്‍ മരിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്. ആശുപത്രിയിലേക്കുളള മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം നിലച്ചതാണ് മരണകാരണം. ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് മരിച്ചത്. 25 മുതല്‍ 45 മിനിറ്റ് വരെ ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ അഞ്ച് മിനിറ്റ് മാത്രമാണ് ഓക്‌സിജന്‍ തടസ്സപ്പെട്ടതെന്നാണ് ചിറ്റൂര്‍ കലക്ടര്‍ നല്‍കുന്ന വിശദീകരണം. 'അഞ്ച് […]

തിരുപ്പതി: രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു. ഓക്‌സിജന്‍ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ആന്ധ്രപ്രദേശിലെ തിരുപ്പതി സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 11 കോവിഡ് രോഗികള്‍ മരിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്. ആശുപത്രിയിലേക്കുളള മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം നിലച്ചതാണ് മരണകാരണം.

ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് മരിച്ചത്. 25 മുതല്‍ 45 മിനിറ്റ് വരെ ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ അഞ്ച് മിനിറ്റ് മാത്രമാണ് ഓക്‌സിജന്‍ തടസ്സപ്പെട്ടതെന്നാണ് ചിറ്റൂര്‍ കലക്ടര്‍ നല്‍കുന്ന വിശദീകരണം.

'അഞ്ച് മിനിറ്റുകള്‍ക്കകം ഓക്‌സിജന്‍ വിതരണം പുന:സ്ഥാപിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടല്‍ മൂലം വലിയൊരു ദുരന്തം ഒഴിവാക്കാനായി. ഇല്ലെങ്കില്‍ മരണനിരക്ക് ഇനിയും കൂടിയേനെ. തമിഴ്‌നാട്ടിലെ ശ്രീപെരുപുതൂരില്‍ നിന്ന് എത്തേണ്ടിയിരുന്ന ഓക്‌സിജന്‍ സിലിണ്ടറുകള്‍ വൈകിയതാണ് ദുരന്തത്തിന് കാരണം'; കലക്ടര്‍ പറഞ്ഞു.

ദുരന്തത്തില്‍ മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി അനുശോചനം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവിട്ടുണ്ട്.

Related Articles
Next Story
Share it