മുംബൈയില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണ് 11 പേര് മരിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണ് 11 പേര് മരിച്ചു. മുംബൈയിലെ മലാഡ് വെസ്റ്റിലെ മാല്‍വാനിയിലാണ് അര്‍ദ്ധ രാത്രിയോടെ ഇരുനില കെട്ടിടം തകര്‍ന്നുവീണത്. അപകടത്തില്‍ ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ പ്രദേശത്തെ മുനിസിപ്പല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 15 പേരെ രക്ഷപ്പെടുത്തി. അപകടസമയത്ത് കുട്ടികളടക്കം നിരവധി പേര് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഒരു ചേരിപ്രദേശത്തുള്ള കെട്ടിടമാണ് തകര്‍ന്ന് വീണത്. സംഭവം നടന്നയുടനെ അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സ്ഥലത്തെ പോലീസിന്റെയും പ്രദേശവാസികളുടെയും സഹായത്തോടെയാണ് […]

മുംബൈ: മഹാരാഷ്ട്രയില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണ് 11 പേര് മരിച്ചു. മുംബൈയിലെ മലാഡ് വെസ്റ്റിലെ മാല്‍വാനിയിലാണ് അര്‍ദ്ധ രാത്രിയോടെ ഇരുനില കെട്ടിടം തകര്‍ന്നുവീണത്. അപകടത്തില്‍ ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ പ്രദേശത്തെ മുനിസിപ്പല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 15 പേരെ രക്ഷപ്പെടുത്തി.
അപകടസമയത്ത് കുട്ടികളടക്കം നിരവധി പേര് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഒരു ചേരിപ്രദേശത്തുള്ള കെട്ടിടമാണ് തകര്‍ന്ന് വീണത്. സംഭവം നടന്നയുടനെ അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സ്ഥലത്തെ പോലീസിന്റെയും പ്രദേശവാസികളുടെയും സഹായത്തോടെയാണ് അവശിഷ്ടങ്ങളില്‍ കുടുങ്ങിയ പതിനഞ്ച് പേരെ രക്ഷപ്പെടുത്തിയത്. ബുധനാഴ്ച നഗരത്തില്‍ കനത്ത മഴയുണ്ടായിരുന്നു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതോടെ ജനജീവിതം ദുസ്സഹമായിരുന്നു.
സമീപത്തുള്ള മറ്റ് മൂന്ന് കെട്ടിടങ്ങള്‍ അപകടകരമായ അവസ്ഥയിലാണെന്നും താമസക്കാരെ ഒഴിപ്പിച്ചതായും മുനിസിപ്പല്‍ കോര്പ്പറേഷന് അറിയിച്ചു. മുംബൈയില്‍ നിരവധി കെട്ടിടങ്ങളാണ് അറ്റകുറ്റ പണികള്‍ പോലുമില്ലാതെ ജീര്‍ണാവസ്ഥയിലുള്ളത്.