പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി; മൂന്ന് യുവാക്കള്‍ക്കെതിരെ പോക്‌സോ കേസ്

കാസര്‍കോട്: കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ മൂന്ന് യുവാക്കള്‍ക്കെതിരെ കാസര്‍കോട് വനിതാ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. ബാദുഷ, സുജാഹ്, ഷാനു എന്നിവര്‍ക്കെതിരെയാണ് കേസ്. 19 മുതല്‍ 21 വയസ് വരെയുള്ളവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ത്ഥിനി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ അധ്യാപിക വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കാസര്‍കോട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ […]

കാസര്‍കോട്: കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ മൂന്ന് യുവാക്കള്‍ക്കെതിരെ കാസര്‍കോട് വനിതാ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. ബാദുഷ, സുജാഹ്, ഷാനു എന്നിവര്‍ക്കെതിരെയാണ് കേസ്. 19 മുതല്‍ 21 വയസ് വരെയുള്ളവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ത്ഥിനി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ അധ്യാപിക വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കാസര്‍കോട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം കേസെടുക്കുകയായിരുന്നു.
നവംബറിലാണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു. പൊലീസ് അന്വേഷിച്ചുവരികയാണ്.

Related Articles
Next Story
Share it