ആന്ധ്രയില്‍ നിന്ന് പിക്കപ്പ് വാനില്‍ കടത്തിക്കൊണ്ടുവന്ന 107 കിലോ കഞ്ചാവ് പെര്‍ളയില്‍ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

പെര്‍ള: ആന്ധ്രാപ്രദേശില്‍ നിന്ന് പിക്കപ്പ് വാനില്‍ കടത്തിക്കൊണ്ടുവന്ന 107 കിലോ കഞ്ചാവ് പെര്‍ള ചെക്ക് പോസ്റ്റില്‍ വെച്ച് എക്സൈസ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. കുമ്പള ശാന്തിപ്പള്ളത്തെ ഷഫീര്‍ റഹീം(36), പെര്‍ള അമെക്കളയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഷെരീഫ്(52) എന്നിവരെയാണ് കാസര്‍കോട് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രി പെര്‍ള ചെക്ക് പോസ്റ്റില്‍ നിലയുറപ്പിച്ച എക്സൈസ് സംഘം പിക്കപ്പ് വാന്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് 107 കിലോ കഞ്ചാവ് കണ്ടെടുത്തത്. വാനിനകത്ത് പ്രത്യേകം […]

പെര്‍ള: ആന്ധ്രാപ്രദേശില്‍ നിന്ന് പിക്കപ്പ് വാനില്‍ കടത്തിക്കൊണ്ടുവന്ന 107 കിലോ കഞ്ചാവ് പെര്‍ള ചെക്ക് പോസ്റ്റില്‍ വെച്ച് എക്സൈസ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. കുമ്പള ശാന്തിപ്പള്ളത്തെ ഷഫീര്‍ റഹീം(36), പെര്‍ള അമെക്കളയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഷെരീഫ്(52) എന്നിവരെയാണ് കാസര്‍കോട് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രി പെര്‍ള ചെക്ക് പോസ്റ്റില്‍ നിലയുറപ്പിച്ച എക്സൈസ് സംഘം പിക്കപ്പ് വാന്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് 107 കിലോ കഞ്ചാവ് കണ്ടെടുത്തത്. വാനിനകത്ത് പ്രത്യേകം അറയുണ്ടാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വാനിലുണ്ടായിരുന്ന രണ്ടുപേരെ എക്സൈസ് ചോദ്യം ചെയ്തപ്പോഴാണ് ആന്ധ്രയില്‍ നിന്ന് കടത്തിക്കൊണ്ടുവന്നതാണെന്ന് വ്യക്തമായത്. ആന്ധ്രയില്‍ നിന്നും അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴി കാസര്‍കോട് ജില്ലയിലേക്ക് വന്‍തോതിലാണ് കഞ്ചാവ് കടത്തുന്നത്. കഞ്ചാവ് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ പ്രത്യേകം ഏജന്റുമാരുണ്ട്. കഞ്ചാവും മദ്യവും മയക്കുമരുന്നും കടത്തുന്ന സംഘങ്ങള്‍ വീണ്ടും സജീവമാകുകയാണ്. ഇത്തരം സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് പൊലീസും എക്സൈസും നല്‍കുന്ന മുന്നറിയിപ്പ്.
എക്‌സൈസ് ഉദ്യോഗസ്ഥരായ ജെയിംസ് എബ്രഹാം, മുരളി കെ.വി, പ്രിവന്റീവ് ഓഫീസര്‍ സാജന്‍ അപ്യാല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സോനു സെബാസ്റ്റ്യന്‍, പ്രജിത്ത്, ഷിജിത്ത്, മഞ്ജുനാഥന്‍, മോഹന്‍കുമാര്‍, സതീശന്‍, സോനു സെബാസ്റ്റ്യന്‍, മെയ്മോള്‍ ജോണ്‍, ഡ്രൈവര്‍ ക്രിസ്റ്റീന്‍ പി.എ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it