കാറില്‍ കടത്തുകയായിരുന്ന 103 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി; യുവാവിനെതിരെ കേസ്

സീതാംഗോളി: കാറില്‍ കടത്തുകയായിരുന്ന 103 ലിറ്റര്‍ കര്‍ണ്ണാടക മദ്യം എക്‌സൈസ് സംഘം പിടികൂടി. യുവാവിനെതിരെ കേസ്. ബംബ്രാണയിലെ അഖിലിനെതിരെ കേസെടുത്തു. എക്‌സൈസ് കാസര്‍കോട് സി.ഐ ജോയി ജോസഫും സംഘവും ചേര്‍ന്ന് കട്ടത്തടുക്ക- ആരിക്കാടി റോഡിലെ ബംബ്രാണയില്‍ നടത്തിയ വാഹന പരിശോധനക്കിടെ മാരുതി 800 കാറില്‍ 12 കാര്‍ഡ് ബോര്‍ഡ് പെട്ടികളിലായി സൂക്ഷിച്ച 103.68 ലിറ്റര്‍ കര്‍ണ്ണാടക മദ്യമാണ് പിടികൂടിയത്. കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എക്‌സൈസ് സംഘം പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ സി.കെ.വി. സുരേഷ്, […]

സീതാംഗോളി: കാറില്‍ കടത്തുകയായിരുന്ന 103 ലിറ്റര്‍ കര്‍ണ്ണാടക മദ്യം എക്‌സൈസ് സംഘം പിടികൂടി. യുവാവിനെതിരെ കേസ്. ബംബ്രാണയിലെ അഖിലിനെതിരെ കേസെടുത്തു.
എക്‌സൈസ് കാസര്‍കോട് സി.ഐ ജോയി ജോസഫും സംഘവും ചേര്‍ന്ന് കട്ടത്തടുക്ക- ആരിക്കാടി റോഡിലെ ബംബ്രാണയില്‍ നടത്തിയ വാഹന പരിശോധനക്കിടെ മാരുതി 800 കാറില്‍ 12 കാര്‍ഡ് ബോര്‍ഡ് പെട്ടികളിലായി സൂക്ഷിച്ച 103.68 ലിറ്റര്‍ കര്‍ണ്ണാടക മദ്യമാണ് പിടികൂടിയത്. കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എക്‌സൈസ് സംഘം പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ സി.കെ.വി. സുരേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മഹേഷ്, നൗഷാദ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. കാറും മദ്യവും കസ്റ്റഡിയിലെടുത്തു.

Related Articles
Next Story
Share it