വീട്ടിലും പരിസരത്തും സൂക്ഷിച്ച 101 ലിറ്റര്‍ മദ്യവും ബിയറും പിടികൂടി

കാസര്‍കോട്: വീട്ടിലും വീട്ടുപരിസരത്തുമായി സൂക്ഷിച്ച 101 ലിറ്റര്‍ മദ്യവും 6.5 ലിറ്റര്‍ ബിയറും പിടികൂടി. കാസര്‍കോട് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോസഫ് ജെയും സംഘവും പന്നിപ്പാറ എം.ജി നഗറിലെ ഗണേഷ് നിലയം എന്ന വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയിലാണ് കര്‍ണാടകയില്‍ മാത്രം വില്‍പ്പനാധികാരമുള്ള 101.385 ലിറ്റര്‍ മദ്യവും 6.5 ലിറ്റര്‍ കേരള ബിയറും കണ്ടെത്തിയത്. ഇത് വില്‍പ്പനക്കായി സൂക്ഷിച്ചതായിരുന്നു. സംഭവത്തില്‍ രാധാകൃഷ്ണ(36)നെതിരെ എക്‌സൈസ് കേസെടുത്തു. എക്‌സൈസ് സംഘത്തെ കണ്ട് പ്രതി ഓടിപ്പോയതിനാല്‍ പിടികൂടാനായില്ല. സിവില്‍ എക്‌സൈസ് […]

കാസര്‍കോട്: വീട്ടിലും വീട്ടുപരിസരത്തുമായി സൂക്ഷിച്ച 101 ലിറ്റര്‍ മദ്യവും 6.5 ലിറ്റര്‍ ബിയറും പിടികൂടി. കാസര്‍കോട് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോസഫ് ജെയും സംഘവും പന്നിപ്പാറ എം.ജി നഗറിലെ ഗണേഷ് നിലയം എന്ന വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയിലാണ് കര്‍ണാടകയില്‍ മാത്രം വില്‍പ്പനാധികാരമുള്ള 101.385 ലിറ്റര്‍ മദ്യവും 6.5 ലിറ്റര്‍ കേരള ബിയറും കണ്ടെത്തിയത്. ഇത് വില്‍പ്പനക്കായി സൂക്ഷിച്ചതായിരുന്നു. സംഭവത്തില്‍ രാധാകൃഷ്ണ(36)നെതിരെ എക്‌സൈസ് കേസെടുത്തു. എക്‌സൈസ് സംഘത്തെ കണ്ട് പ്രതി ഓടിപ്പോയതിനാല്‍ പിടികൂടാനായില്ല. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രശാന്ത് പി, രാജേഷ് പി, അതുല്‍, സ്‌ക്വാഡ് വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ മെയ്‌മോള്‍ ജോണ്‍ എന്നിവര്‍ ഉണ്ടായിരുന്നു.

Related Articles
Next Story
Share it