വീണപൂവ് ടി. ഉബൈദ് വിവര്‍ത്തനം നടത്തിയതിന്റെ ഓര്‍മ്മയില്‍ കാസര്‍കോട്
കാസര്‍കോട്: മഹാകവി കുമാരനാശാന്റെ വിയോഗത്തിന്റെ 100-ാം വര്‍ഷം ആചരിക്കുന്ന വേളയില്‍ അദ്ദേഹത്തിന്റെ പ്രഥമ ഖണ്ഡകാവ്യം വീണപൂവിന്റെ കന്നഡ വിവര്‍ത്തനം കാസര്‍കോട്ടുകാരനായ കവി ടി. ഉബൈദ് നടത്തിയത് സാഹിത്യ തല്‍പരര്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയായവുന്നു. 1972ലാണ് വീണപൂവ് പതിത പുഷ്പ എന്ന പേരില്‍ ടി. ഉബൈദ് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നത്. 1972 ഒക്ടോബര്‍ 3നാണ് ഉബൈദ് മരിച്ചത്. അതിന് രണ്ട് മാസം മുമ്പ് ആഗസ്റ്റിലാണ് പുസ്തകമിറങ്ങിയത്. കാസര്‍കോട്ടെ ഗീതാ പ്രകാശനമാണ് പ്രസാധകര്‍. 50 പേജുള്ള പുസ്തകത്തിന് ഒരു രൂപയാണ് അന്നത്തെ വില. […]

കാസര്‍കോട്: മഹാകവി കുമാരനാശാന്റെ വിയോഗത്തിന്റെ 100-ാം വര്‍ഷം ആചരിക്കുന്ന വേളയില്‍ അദ്ദേഹത്തിന്റെ പ്രഥമ ഖണ്ഡകാവ്യം വീണപൂവിന്റെ കന്നഡ വിവര്‍ത്തനം കാസര്‍കോട്ടുകാരനായ കവി ടി. ഉബൈദ് നടത്തിയത് സാഹിത്യ തല്‍പരര്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയായവുന്നു. 1972ലാണ് വീണപൂവ് പതിത പുഷ്പ എന്ന പേരില്‍ ടി. ഉബൈദ് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നത്. 1972 ഒക്ടോബര്‍ 3നാണ് ഉബൈദ് മരിച്ചത്. അതിന് രണ്ട് മാസം മുമ്പ് ആഗസ്റ്റിലാണ് പുസ്തകമിറങ്ങിയത്. കാസര്‍കോട്ടെ ഗീതാ പ്രകാശനമാണ് പ്രസാധകര്‍. 50 പേജുള്ള പുസ്തകത്തിന് ഒരു രൂപയാണ് അന്നത്തെ വില. കാര്‍ട്ടൂണിസ്റ്റ് പി.വി. കൃഷ്ണനാണ് പുറംചട്ട രൂപകല്‍പന ചെയ്തത്. അക്കാലത്ത് കാസര്‍കോട്ട് ചിത്രകലാധ്യാപകനായിരുന്നു പി.വി. കൃഷ്ണന്‍ മാഷ്. 2023 ഒക്ടോബര്‍ 3ന് ഉബൈദിന്റെ 51-ാം ചരമവാര്‍ഷിക ദിനമായിരുന്നു. വീണപൂവിന്റെ മികച്ച കന്നഡ വിവര്‍ത്തനമാണ് ഉബൈദ് നടത്തിയതെന്ന് ഇരുഭാഷയിലെയും പണ്ഡിതര്‍ അഭിപ്രായപ്പെട്ടിരുന്നു.
'ഹാ! സുമവേ! അതിതുംഗ പദവിയൊളു
നീനിരിദെ രാഞ്ജിയെന്ത ദലി...' എന്നാണ് പതിത പുഷ്പയിലെ തുടക്കം. സി. രാഘവന്‍ മാഷാണ് പതിത പുഷ്പയില്‍ ആശാന്‍ പരിചയം നടത്തിയത്.
ആശാന്റെ മറ്റു കൃതികളായ ചണ്ഡാലഭിക്ഷുകി, കരുണ, ചിന്താവിഷ്ടയായ സീത എന്നിവ ഉബൈദിന്റെ സഹായത്തോടെ കന്നഡ കവി കയ്യാര്‍ കിഞ്ഞണ്ണ റൈയും കന്നഡയിലേയ്ക്ക് മൊഴിമാറ്റിയിരുന്നു. കന്നഡയില്‍ നവ്യകവിതയുടെ വക്താക്കളായിരുന്ന ഗോപാലകൃഷ്ണ അഡിഗെ, പ്രൊഫ. കെ.വി. തിരുമലേഷ് എന്നിവര്‍ക്ക് ആശാന്‍ പ്രൈസ് ലഭിച്ച കാര്യവും ഓര്‍ക്കാം. തിരുമലേഷിന് 1978 ലാണ് ആശാന്‍ പ്രൈസ് ലഭിച്ചത്.
കാസര്‍കോട്ടുകാരനായ കന്നഡ കവി രാധാകൃഷ്ണന്‍ ഉളിയത്തടുക്കയുടെ പുസ്തക ശേഖരത്തില്‍ പതിത പുഷ്പ കോപ്പിയുണ്ട്. ഒരു നിധി പോലെയാണ് അദ്ദേഹം അത് സൂക്ഷിക്കുന്നത്. ഇതിലെ വരികള്‍ രാധാകൃഷ്ണയ്ക്ക് മന:പാഠമാണ്.