ഭെല്‍ ഇ.എം.എല്‍: പ്രതിഷേധക്കനലായി നൂറാം ദിവസ സമരം

കാസര്‍കോട്: ഭെല്‍ ഇ.എം.എല്‍ കമ്പനിയുടെ സംരക്ഷണത്തിനായി നടത്തുന്ന സത്യാഗ്രഹ സമരത്തിന്റെ നൂറാം ദിവസം ജനകീയ പ്രതിഷേധത്തിന്റെ ജ്വാല തീര്‍ത്ത് തൊഴിലാളികള്‍. ഒപ്പ് മരചുവട്ടില്‍ നടക്കുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്റെ നൂറാം ദിന പരിപാടികള്‍ സമര സഹായസമിതി ചെയര്‍മാന്‍ കൂടിയായ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ജ്വാല തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം ഏരിയ സെക്രട്ടറി കെ.എ.മുഹമ്മദ് ഹനീഫ അദ്ധ്യക്ഷത വഹിച്ചു. സമരസമിതി ജനറല്‍ കണ്‍വീനര്‍ കെ.പി. മുഹമ്മദ് അഷ്‌റഫ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.ഖാലിദ്, സി.ഐ.ടി.യു […]

കാസര്‍കോട്: ഭെല്‍ ഇ.എം.എല്‍ കമ്പനിയുടെ സംരക്ഷണത്തിനായി നടത്തുന്ന സത്യാഗ്രഹ സമരത്തിന്റെ നൂറാം ദിവസം ജനകീയ പ്രതിഷേധത്തിന്റെ ജ്വാല തീര്‍ത്ത് തൊഴിലാളികള്‍.
ഒപ്പ് മരചുവട്ടില്‍ നടക്കുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്റെ നൂറാം ദിന പരിപാടികള്‍ സമര സഹായസമിതി ചെയര്‍മാന്‍ കൂടിയായ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ജ്വാല തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം ഏരിയ സെക്രട്ടറി കെ.എ.മുഹമ്മദ് ഹനീഫ അദ്ധ്യക്ഷത വഹിച്ചു. സമരസമിതി ജനറല്‍ കണ്‍വീനര്‍ കെ.പി. മുഹമ്മദ് അഷ്‌റഫ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.ഖാലിദ്, സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് ഡോ.വി.പി.പി. മുസ്തഫ, എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, ബി.എം.എസ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.എ. ശ്രീനിവാസന്‍, എ.വാസുദേവന്‍, എം. രാമന്‍, കെ.ഭാസ്‌കരന്‍, ഗിരികൃഷ്ണന്‍, ടി.പി. മുഹമ്മദ് അനീസ്, പി.വി. കുഞ്ഞമ്പു, കെ.ജി. സാബു, പ്രദീപന്‍ പനയന്‍, ബി.എസ്. അബ്ദുല്ല, അനില്‍കുമാര്‍ പണിക്കന്‍, ടി.വി. ബേബി, സാബു ജോസഫ് പ്രസംഗിച്ചു.

കാണുക വീഡിയോ

https://youtu.be/ueSwbqLvyjY

Related Articles
Next Story
Share it