കാസർകോട് ജില്ലയിൽ 1006 പേർക്ക് കൂടി കോവിഡ്, 93 പേർക്ക് രോഗമുക്തി
കാസർകോട്: ജില്ലയിൽ 1006 പേർ കൂടി കോവിഡ്-19 പോസിറ്റീവായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.3. ചികിത്സയിലുണ്ടായിരുന്ന 93 പേർ കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) ഡോ. എ.വി. രാംദാസ് അറിയിച്ചു. നിലവിൽ 10,279 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 12,555 പേർ വീടുകളിൽ 11763 പേരും സ്ഥാപനങ്ങളിൽ 792 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 12555 പേരാണ്. പുതിയതായി 1036 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 3795 സാമ്പിളുകൾ […]

കാസർകോട്: ജില്ലയിൽ 1006 പേർ കൂടി കോവിഡ്-19 പോസിറ്റീവായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.3. ചികിത്സയിലുണ്ടായിരുന്ന 93 പേർ കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) ഡോ. എ.വി. രാംദാസ് അറിയിച്ചു. നിലവിൽ 10,279 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 12,555 പേർ
വീടുകളിൽ 11763 പേരും സ്ഥാപനങ്ങളിൽ 792 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 12555 പേരാണ്. പുതിയതായി 1036 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 3795 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു.
1609 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 845 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 813 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 93 പേരെ ഡിസ്ചാർജ് ചെയ്തു. 48,830 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 38,191 പേർക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.