കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ 100 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ 100 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായി. കോഴിക്കോട് മുക്കം കൂടരഞ്ഞി സ്വദേശികളായ സ്വാലിഹ് (26), ആബിദ്(30) എന്നിവരാണ് പിടിയിലായത്. മുത്തങ്ങക്കടുത്തെ കല്ലൂരില്‍ വെച്ച് സംസ്ഥാന എക്സൈസ് എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് ആണ് കഞ്ചാവ് ലോറി പിടികൂടിയത്. കെ.എല്‍. 11 ബി.എസ്. 2637 നമ്പര്‍ ലോറിയില്‍ പ്രത്യേക പാക്കറ്റുകളിലാക്കിയായിരുന്നു കഞ്ചാവ് കടത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏജന്റുമാര്‍ മുഖേന വില്‍പ്പന നടത്താനായാണ് കഞ്ചാവ് എത്തിച്ചത്. എക്സൈസ് എന്‍ഫോഴ്‌സ്മെന്റ് ടീം […]

സുല്‍ത്താന്‍ ബത്തേരി: കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ 100 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായി. കോഴിക്കോട് മുക്കം കൂടരഞ്ഞി സ്വദേശികളായ സ്വാലിഹ് (26), ആബിദ്(30) എന്നിവരാണ് പിടിയിലായത്. മുത്തങ്ങക്കടുത്തെ കല്ലൂരില്‍ വെച്ച് സംസ്ഥാന എക്സൈസ് എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് ആണ് കഞ്ചാവ് ലോറി പിടികൂടിയത്.

കെ.എല്‍. 11 ബി.എസ്. 2637 നമ്പര്‍ ലോറിയില്‍ പ്രത്യേക പാക്കറ്റുകളിലാക്കിയായിരുന്നു കഞ്ചാവ് കടത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏജന്റുമാര്‍ മുഖേന വില്‍പ്പന നടത്താനായാണ് കഞ്ചാവ് എത്തിച്ചത്. എക്സൈസ് എന്‍ഫോഴ്‌സ്മെന്റ് ടീം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്.

കസ്റ്റഡിയിലെടുത്ത പ്രതികളെയും ലോറിയും കഞ്ചാവും വയനാട് സ്‌ക്വാഡ് സി.ഐ സജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീമിന് കൈമാറി.
എക്സൈസ് എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ സി.ഐ.കൃഷ്ണകുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ മുകേഷ്‌കുമാര്‍, മധുസൂദനന്‍ നായര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിശാഖ്, സുബിന്‍, രാജേഷ്, മുഹമ്മദ് അലി, പ്രഭാകരന്‍ പള്ളത്ത്, ഡ്രൈവര്‍ രാജീവ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.

Related Articles
Next Story
Share it